x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ഗം സ്റ്റീ​വ​നേ​ജ് ക്രി​സ്മ​സ് ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ
Published: January 26, 2026 02:28 PM IST | Updated: January 26, 2026 02:30 PM IST

സ്റ്റി​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി ആ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി. പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം വെ​ൽ​വി​നി​ലെ സി​വി​ക് സെ​ന്‍റ​റി​ൽ ന​ട​ന്നു.

പു​ൽ​ക്കൂ​ട്, ഭ​വ​നാ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ളും​ക്രി​സ്മ​സ് ക​രോ​ൾ രാ​വും തി​രു​പ്പി​റ​വി​യു​ടെ ആ​ത്മീ​യോ​ത്സ​വ​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന സ​മാ​പ​ന ആ​ഘോ​ഷ​ത്തി​ൽ എ​ൽ​ഇ​ഡി സ്‌​ക്രീ​നി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബെ​ത്‌​ല​ഹേം ന​ഗ​രി​യും കാ​ലി​ത്തൊ​ഴു​ത്തും തി​രു​പ്പി​റ​വി​യും സം​ഗീ​ത ന​ട​ന നൃ​ത്ത​ങ്ങ​ളി​ലൂ​ടെ ആ​വി​ഷ്‌​ക​രി​ച്ച ദൃ​ശ്യ​വി​രു​ന്ന് ഏ​റെ ആ​ക​ർ​ഷ​ക​മാ​യി.

'കൊ​ച്ചി​ൻ ഗോ​ൾ​ഡ​ൻ ഹി​റ്റ്‌​സ്' ട്രൂ​പ്പി​ലെ പ്ര​ഗ​ത്ഭ​രും പ്ര​ശ​സ്ത​രു​മാ​യ അ​നു​ഗ്ര​ഹീ​ത താ​ര​ങ്ങ​ളാ​യ പി​ന്ന​ണി ഗാ​യ​ക​ൻ അ​ഭി​ജി​ത് കൊ​ല്ലം, സി​നി​മാ​താ​രം ബൈ​ജു ജോ​സ് അ​ട​ക്കം ക​ലാ​കാ​ർ അ​വ​ത​രി​പ്പി​ച്ച മെ​ഗാ ഷോ വേ​ദി കീ​ഴ​ട​ക്കി.

സ​ർ​ഗം ക​ലാ​കാ​ർ അ​വ​ത​രി​പ്പി​ച്ച വൈ​വി​ദ്ധ്യ​ങ്ങ​ളാ​യ മി​ക​വു​റ്റ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി.

 

 

K-Rail Survey

സ​ർ​ഗത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, ജോ​ണി നെ​ല്ലാം​കു​ഴി എ​ന്നി​വ​ർ സ​ർ​ഗം ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് ​കേ​ക്ക് മു​റി​ച്ച് ക്രി​സ്​മ​സ് പാ​പ്പ​ക്ക് ന​ൽ​കി​കൊ​ണ്ട് ആ​ഘോ​ഷ​ത്തിന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു  

പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ജോ​ൺ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ന​ന്ദി​യും ആ​ശം​സി​ച്ചു. ടെ​സി ജെ​യിം​സ്, പ്രി​ൻ​സ​ൺ പാ​ലാ​ട്ടി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി തി​ള​ങ്ങി.

സ​ർ​ഗം സം​ഘ​ടി​പ്പി​ച്ച പു​ൽ​ക്കൂ​ട് മ​ത്സ​ര​ത്തി​ൽ അ​പ്പ​ച്ച​ൻ - അ​നു ക​ണ്ണ​ഞ്ചി​റ ഒ​ന്നാം സ്ഥാ​ന​വും റോ​മി ആ​ൻ​ഡ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഭ​വ​നാ​ല​ങ്കാ​ര​ത്തി​ൽ ജോ​ണി -​ ആ​നി നെ​ല്ലാം​കു​ഴി​യും പ്രി​ൻ​സ​ൺ -​ വി​ത്സി -​ പ്രാ​ർ​ഥന പാ​ലാ​ട്ടി കു​ടും​ബം ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ത​ദവ​സ​ര​ത്തി​ൽ​ത്ത​ന്നെ വി​ത​ര​ണം ചെ​യ്തു.  

K-Rail Survey

സ​ർ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ജോ​ൺ, എം.പി. അ​നൂ​പ്‌, ജോ​ർ​ജ് റ​പ്പാ​യി, ടെ​സി ജെ​യിം​സ്, ജി​നേ​ഷ് ജോ​ർ​ജ്, ആ​തി​രാ മോ​ഹ​ൻ, ഡാ​നി​യേ​ൽ മാ​ത്യു, പ്രീ​തി മ​ണി, പ്രി​ൻ​സ​ൺ പാ​ലാ​ട്ടി, ടി​ന്‍റു മെ​ൽ​വി​ൻ, അ​ബ്രാ​ഹം വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.  

അ​ദ്‌​വി​ക് ഹ​രി​ദാ​സ്, ഡേ​വി​ഡ് ജോ​ർ​ജ്, റേ​ച്ച​ൽ ജോ​ർ​ജ്, മീ​രാ കേ​ലോ​ത്, ഷോ​ൺ അ​ല​ക്സ്, ഇ​വാ, ആ​ന്‍റണി, ആ​ദ്യാ ആ​ദ​ർ​ശ്, മെ​റീ​സാ ജോ​സ​ഫ്, സൈ​റാ ക്ലാ​ക്കി എ​ന്നി​വ​രോ​ടൊ​പ്പം ടീം ​നൃ​ത്യയും നൃ​ത്ത ചു​വ​ടു​ക​ളി​ലൂ​ടെ സ​ദ​സിനെ  കോ​രി​ത്ത​രി​പ്പി​ച്ചു.

ആ​ൻ മേ​രി ജോ​ൺ​സ​ൺ, അ​ജേ​ഷ് വാ​സു, ടാ​നി​യ അ​നൂ​പ്‌, അ​ഞ്ജു ടോം, ​ഹെ​ൻ​ഡ്രി​ൻ തു​ട​ങ്ങി​യ​വ​രു​ടെ ഗാ​ന​ങ്ങ​ളി​ലൂ​ടെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി​യ വേ​ദി​യി​ൽ, കൊ​ച്ചു ക​ലാ​കാ​രി ഇ​വാ ടോം ​വ​യ​ലി​ൻ വാ​യി​ച്ച്‌ സ​ദ​സി​നെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

ഉ​ച്ച​യ്ക്ക് ഒന്നിന് ആ​രം​ഭി​ച്ച ആ​ഘോ​ഷം ഏ​വ​രും ഏ​റെ ആ​സ്വ​ദി​ക്കു​ക​യും ആ​വേ​ശ​ത്തോ​ടെ പ​ങ്കുചേ​രു​ക​യും ചെ​യ്ത ഡിജെയ്​ക്ക് ശേ​ഷം രാ​ത്രി ഒ​മ്പ​തിന് സ​മാ​പി​ച്ചു. 

Tags : Sargam Stevenage Christmas New Year Celebration

Recent News

Up