കൊച്ചിയിലെ ക്രിസ്മസ് വിപണിയിൽനിന്നുള്ള കാഴ്ച.
കൊച്ചി: ക്രിസ്മസ് തിരക്കിൽ ഉറക്കമില്ലാതെ മേത്താര് ബസാറിലെ ക്രിസ്മസ് തിരക്ക്. പുതുവത്സരംകൂടി കഴിയാതെ കൊച്ചിക്ക് ഇനി ഉറങ്ങാനാവില്ല. ബ്രോഡ്വേയിലെ മേത്താര് ബസാറില്‍ ക്രിസ്മസ് കച്ചവടം തകൃതിയാണ്.
കഴിഞ്ഞ വര്ഷങ്ങളിലേക്കാള് വലിയ തിരക്കാണ് ഇത്തവണ കൊച്ചിയിലുള്ളത്. ക്രിസ്മസ് ട്രീകള്‍ക്കും പുല്ക്കൂടുകള്ക്കുമാണ് വിപണിയില്‍ ഡിമാൻഡ് ഏറെ. 100 രൂപയ്ക്കു മുകളിലാണ് ഇവിടെ നക്ഷത്രങ്ങളുടെ വില. സമീപ ജില്ലകളിൽനിന്നു പോലും ക്രിസ്മസ് സാധനങ്ങൾ വാങ്ങാൻ ഇവിടേക്ക് എത്താറുണ്ട്.
"ഇത്തവണ പുൽക്കൂടിലേക്കു പോളി മാര്‍ബിളിന്റെ സെറ്റ് പോലുള്ള ഐറ്റങ്ങളാണ് കൂടുതലായും പോകുന്നത്. ക്രിസ്മസ് ട്രീക്കും നല്ല ഡിമാൻഡ് ഉണ്ട്. - മേത്തര്‍ ബസാറിലെ വ്യാപാരിയായ സോനു പറയുന്നു.
നല്ല തിരക്കുണ്ട്. എല്ലാ വര്‍ഷവും മേത്താര് ബസാറില്‍ വരാറുണ്ട്. സാധനങ്ങള്‍ വാങ്ങാറുണ്ട്. ഇവിടെ ഒരുപാട് വെറൈറ്റി കളക്ഷന്‍സ് ഒക്കെയുണ്ടെന്നാണ് കൊച്ചിക്കാരിയായ ക്രിസ്റ്റീന എന്ന യുവതിക്കു പറയാനുള്ളത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തിരക്കുണ്ട്. ഇത്തവണ നല്ല തിരക്കുണ്ട്. 35 കൊല്ലമായി ഇവിടെ കട നടത്തുകയാണ്. ഇപ്പോള്‍ യൂ ട്യൂബുകാരും പിള്ളേരുമൊക്കെ ഒരുപാട് പേര് എത്തുന്നതിനാല്‍ നല്ല തിരക്കുണ്ട് ഇവിടെ. ഹോള്‍സെയില്‍ ആയും റീട്ടെയ്ല്‍ ആയും സാധനങ്ങള്‍ പോകുന്നുണ്ടെന്നാണ് ബാബു എന്ന വ്യാപാരിയുടെ പക്ഷം.
"ഭയങ്കര തിരക്കാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്ക്. വീഡിയോ എടുക്കാനും ഗിഫ്റ്റ് കൊടുക്കാനും സാധനങ്ങള്‍ വാങ്ങാനും ഒക്കെ ആള്ക്കാര് എത്തുന്നുണ്ട്. അതിന് അതിനനുസരിച്ച് തിരക്കും കൂടുന്നു'- വ്യാപാരിയായ പ്രിൻസിയുടെ വാക്കുകൾ. ക്രിസ്മസ് വിപണിയിലേക്ക് വരും ദിവസങ്ങളിലും ആളുകൾ ഒഴുകിയെത്തുന്നുമാണ് കരുതുന്നത്.
Tags : Christmas market kochi cristmas x mas Broadway christmas