കടുത്തുരുത്തി: ക്രിസ്മസ് ആഘോഷത്തിൽ നാടും നഗരവും. ദേവാലയങ്ങളുടെയും പ്രാര്‍ഥനാ കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും സ്കൂളൂകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയുമെല്ലാം നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വലിയപള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് സന്ദേശയാത്ര നടത്തി.
വലിയപള്ളി അങ്കണത്തില്‍നിന്ന് ഇടവകാംഗങ്ങള്‍ പപ്പായുടെ വേഷവിധാനങ്ങള്‍ അണിഞ്ഞു മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് യാത്രയായെത്തി. തുടര്‍ന്ന് ഓപ്പണ്‍ സ്റ്റേജില്‍ വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് മദര്‍ ജനറാള്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം ക്രിസ്മസ് സന്ദേശം നല്കി.
വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍ നേതൃത്വം നല്കി. കെസിവൈഎല്‍ കുട്ടികളുടെ ഫ്ളാഷ് മോമ്പും സംഘടിപ്പിച്ചിരുന്നു.
ആപ്പാഞ്ചിറയില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിലെ സെന്റ് ചാവറ വാര്‍ഡിന്റെ നേതൃത്വത്തില്‍ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് പരിസരം അലങ്കരിച്ചാണ് ക്രിസ്മസിനെ വരവേൽക്കുന്നത്.
ആപ്പാഞ്ചിറ ചാവറ ക്രിസ്മസ് നഗര്‍ എന്നു പേരിട്ടാണ് ഇവിടെ ക്രിസ്മസ് ഗ്രാമം ഒരുക്കിയിരിക്കുന്നത്. വാര്‍ഡിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശന ഭാഗത്ത് മരങ്ങളും മറ്റും അണിയിച്ചൊരുക്കി വർണദീപങ്ങളാൽ പ്രകാശപൂരിതമാക്കി.
മനോഹരമായ പുല്‍ക്കൂടും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. അതിമനോഹരമായ ഒരു മിനി ബേത്ലഹേംതന്നെയാണ് അവര്‍ ഇവിടെ തീര്‍ത്തിരിക്കുന്നത്.
ക്രിസ്മസ് ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. നാട്ടുകാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പുല്‍ക്കൂടും അലങ്കാരങ്ങളും കാണുന്നതിന് ഇവിടെയെത്തുന്നത്. മൂന്നു ദിവസത്തേക്കാണ് ഇവിടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നലെ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ് നഗറില്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു. വാര്‍ഡംഗങ്ങളായ റിനോഷ് ചെഞ്ചേരില്‍, ജോമറ്റ് തോപ്പില്‍, ജോര്‍ജ് വടക്കേവെട്ടുവഴി, തഹ്കച്ചന്‍ തോപ്പില്‍, ബൈറ്റ് നരിമറ്റം, ലിന്റു ചക്കാലയില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചാവറ ക്രിസ്മസ് നഗര്‍ ഒരുക്കിയത്.
കടുത്തുരുത്തി ടൗണില്‍ മദേഴ്സ് കഫേ ബേക്കറിയുടെ മുന്നിലും മനോഹരമായ പുല്‍ക്കൂട് അണിയിച്ചൊരുക്കിയിട്ടുണ്ട്.
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപക-അനധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷപരിപാടി പ്രിന്‍സിപ്പൽ ഡോ. ആര്. അനിത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഡോ.ജി. രമ്യ, ഡോ.വി. മഞ്ജു, ഡോ. കെ.ടി. അബ്ദുസമദ്, ഡോ.വി.എസ്. അര്‍ച്ചന, ഡോ. അപര്‍ണ എസ്. കുമാര്‍, ഡോ. രേണു, പി.കെ. ഷീജ, പി.ടി. ദേവരാജന്‍, ജൂലി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : nattu vishesham celebrate Christmas