x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ ക​ലോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ സ​മാ​പി​ച്ചു


Published: November 12, 2025 01:09 PM IST | Updated: November 12, 2025 01:09 PM IST

ന്യൂ​ഡ​ൽ​ഹി: ക​ല​യു​ടെ കാ​ൽ​ച്ചി​ല​മ്പൊ​ലി നാ​ദ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക​ലോ​ത്സ​വം 2025 ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. വി​കാ​സ്‌​പു​രി കേ​ര​ളാ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​പ്രീംകോ​ട​തി മു​ൻ ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത സി​നി​മ, സീ​രി​യ​ൽ താ​രം സോ​നാ നാ​യ​ർ, ദീ​പി​ക നാ​ഷ​ണ​ൽ അ​ഫ​യ​ഴ്സ് എ​ഡി​റ്റ​ർ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റും ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ചീ​ഫ് ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ കെ. വി. ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, കോ​ഓ​ർ​ഡി​നേ​റ്റ​റും പശ്ചിമ വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ജെ. ​സോ​മ​നാ​ഥ​ൻ, ക​ൺ​വീ​ന​റും ര​ജൗ​രി ഗാ​ർ​ഡ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്. ഷാ​ജി​കു​മാ​ർ, വി​കാ​സ്‌​പു​രി ഏ​രി​യ ചെ​യ​ർ​മാ​ൻ എം.ആ​ർ. വെ​ങ്കി​ടാ​ച​ലം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ന്ദ്ര സ​മി​തി അം​ഗം വീ​ണ എ​സ്‌. നാ​യ​ർ ആ​യി​രു​ന്നു അ​വ​താ​ര​ക. കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ​.എം​.എസ്. നാ​യ​ർ, ആ​ർ.ജി. ​കു​റു​പ്പ്, കെ. ​സ​ജേ​ഷ്, ഡി. ​ജ​യ​കു​മാ​ർ, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, പി.​വി. ര​മേ​ശ​ൻ, എ.എം. സി​ജി, കെ. ​തോ​മ​സ്, സു​ജാ രാ​ജേ​ന്ദ്ര​ൻ, ന​ളി​നി മോ​ഹ​ൻ, ര​മ സു​നി​ൽ, ടി.​വി. സ​ജി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി കാ​ൽ​ക്കാ​ജി ഏ​രി​യ​യി​ലെ വി ​ഭ​വ്യ​ശ്രീ ക​ലാ​തി​ല​ക​വും ദ്വാ​ര​ക ഏ​രി​യ​യി​ലെ നി​ര​വ് നാ​യ​ർ ക​ലാ​പ്ര​തി​ഭ​യു​മാ​യി. ഈ ​വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ച്ച "ഡി​എം​എ ക​ലാ​ശ്രീ' മോ​ത്തി ന​ഗ​ർ-​ര​മേ​ശ് ന​ഗ​ർ ഏ​രി​യ​യി​ലെ അ​ജി​ൻ കെ ​ഡാ​നി​യേ​ലും "ഡി​എം​എ നാ​ട്യ​ശ്രീ' പ​ശ്ചിമ വി​ഹാ​ർ ഏ​രി​യ​യി​ലെ സാ​ൻ​വി നാ​യ​രും "ഡി​എം​എ സം​ഗീ​ത​ശ്രീ' പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ​യി​ലെ ധ​ന്യാ ജോ​സ​ഫും സ്വ​ന്ത​മാ​ക്കി.

ഡി​എം​എ​യു​ടെ 32 ഏ​രി​യ​ക​ൾ പ​ങ്കെ​ടു​ത്ത ക​ലോ​ത്സ​വ​ത്തി​ൽ ഡി​എം​എ മാ​യാ​പു​രി-​ഹ​രി​ന​ഗ​ർ, "ഏ​രി​യ ചാ​മ്പ്യ​ൻ 2025' ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് ന​ർ​ത്ത​കി​യും അ​ധ്യാ​പി​ക​യു​മാ​യ സ്നേ​ഹാ ഷാ​ജി നൃ​ത്ത​ച്ചു​വ​ടു​ക​ളും സം​വി​ധാ​ന​വും ചെ​യ്ത നാ​ട്യ ക​ലാ​ക്ഷേ​ത്രം സ്കൂ​ൾ ഓ​ഫ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്ട്സി​ന്റെ ബാ​ന​റി​ൽ ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പ്പു​ർ ഏ​രി​യ അ​വ​ത​രി​പ്പി​ച്ച രം​ഗ​പൂ​ജ​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഗു​രു ശി​വ​ദാ​സ​ന്‍റെ നൃ​ത്ത സം​വി​ധാ​ന​ത്തി​ൽ ഡി​എം​എ വി​കാ​സ്‌​പു​രി - ഹ​സ്താ​ൽ ഏ​രി​യ അ​വ​ത​രി​പ്പി​ച്ച "നാ​ട്യ​ധ്വ​നി', ന​യ​നാ രാ​ജേ​ഷിന്‍റെ നൃ​ത്ത സം​വി​ധാ​ന​ത്തി​ൽ ഡി​എം​എ ദ്വാ​ര​ക ഏ​രി​യ അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ര​മ്യാ രാ​ജ​ന്‍റെ നൃ​ത്ത സം​വി​ധാ​ന​ത്തി​ൽ ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ അ​വ​ത​രി​പ്പി​ച്ച "താ​ള​വും തി​ര​യും', ആ​തി​ര പ്ര​സാ​ദി​ന്‍റെ നൃ​ത്ത സം​വി​ധാ​ന​ത്തി​ൽ ഡി​എം​എ മാ​യാ​പു​രി - ഹ​രി​ന​ഗ​ർ ഏ​രി​യ അ​വ​ത​രി​പ്പി​ച്ച "കൈ​കൊ​ട്ടി​ക്ക​ളി' എ​ന്നി​വ പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ ന​വ്യാ​നു​ഭൂ​തി പ​ക​ർ​ന്നു.

Tags : DMA Kalotsavam Delhi

Recent News

Up