x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രന്‍റെ കൊലപാതകം; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ പി​ടി​യി​ൽ


Published: February 3, 2026 02:09 AM IST | Updated: February 3, 2026 02:09 AM IST

ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ. പ​ട്പ​ർ​ഗ​ഞ്ച് സ്വ​ദേ​ശി അ​രു​ൺ രാ​ജ് (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15ഓ​ടെ പാ​ണ്ഡ​വ് ന​ഗ​റി​ൽ ആ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം അ​രു​ൺ രാ​ജു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ലും നെ​ഞ്ചി​ലും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പി​ന്നാ​ലെ സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​രു​ൺ രാ​ജി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Tags : delhi delhi police crime news arrest murder case

Recent News

Up