x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യെ അ​വ​ഗ​ണി​ച്ചും ആ​വേ​ശം ചോ​രാ​തെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് റി​ഹേ​ഴ്‌​സൽ


Published: January 23, 2026 04:23 PM IST | Updated: January 23, 2026 04:23 PM IST

ന്യൂ​ഡ​ല്‍​ഹി: ക​ഠി​ന​മാ​യ ത​ണു​പ്പി​നും മ​ഴ​യ്ക്കും ഇ​ട​യി​ലും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം. ഡ​ല്‍​ഹി​യി​ലെ ക​ര്‍​ത്ത​വ്യ പ​ഥി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ന​ട​ന്ന റി​ഹേ​ഴ്‌​സ​ല്‍ പ​രേ​ഡി​ല്‍ മ​ഴ​യെ അ​വ​ഗ​ണി​ച്ചും നൂ​റു​ക​ണ​ക്കി​ന് സൈ​നി​ക​ര്‍ പ​ങ്കെ​ടു​ത്തു.

പു​ല​ര്‍​ച്ചെ മു​ത​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും പ​രേ​ഡി​ന്‍റെ ആ​വേ​ശം ഒ​ട്ടും കു​റ​ഞ്ഞി​ല്ല. ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളു​ടെ വി​വി​ധ റെ​ജി​മെ​ന്‍റു​ക​ള്‍ താ​ളാ​ത്മ​ക​മാ​യി ക​ര്‍​ത്ത​വ്യ പ​ഥി​ലൂ​ടെ ചു​വ​ടു​വെ​ച്ചു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഡ​ല്‍​ഹി​യി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് പ​രേ​ഡ് ഗ്രൗ​ണ്ടി​ലും പ​രി​സ​ര​ത്തും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​രു​ന്നു.

വി​വി​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ മാ​ര്‍​ച്ചി​നൊ​പ്പം അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളു​ടെ​യും ടാ​ങ്കു​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​വും റി​ഹേ​ഴ്‌​സ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ഈ ​വ​ര്‍​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​യ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും പ​രീ​ക്ഷ​ണാ​ര്‍​ഥം പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

പ​രേ​ഡ് റി​ഹേ​ഴ്‌​സ​ല്‍ പ്ര​മാ​ണി​ച്ച് ഇ​ന്ത്യാ ഗേ​റ്റ്, ക​ര്‍​ത്ത​വ്യ പ​ഥ് മേ​ഖ​ല​ക​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​നു​വ​രി 26-ന് ​ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ന് മു​ന്‍​പു​ള്ള അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​യ​ത്

Tags : Republic Day Rehearsal Rainy Day Delhi

Recent News

Up