ഡൽഹി: ഡൽഹിയിലെ ഹോട്ടലുകളിൽ വിറകിനും കൽക്കരിക്കും നിരോധനമേർപ്പെടുത്തി ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി (ഡിപിസിസി). വായു മലിനീകരണത്തോത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡിപിസിസിയുടെ ഉത്തരവ്.
നഗരത്തിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഓപ്പൺ ഈറ്ററികളിലും ഗ്രില്ലിംഗിനായും മറ്റും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾക്കാണ് നിയന്ത്രണം. 1981ലെ എയർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ടിന്റെ സെക്ഷൻ 31(A) പ്രകാരമാണ് ഉത്തരവ്.
ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കിൽ മറ്റു ശുദ്ധ ഇന്ധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കൽക്കരിയും വിറകും വലിയ തോതിൽ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) നിലവാരത്തെ ബാധിക്കും എന്നതിനാലാണിത്.
Tags : Firewood coal banned hotels Delhi