ന്യൂഡൽഹി: സ്വത്തുതർക്കത്തെത്തുടർന്ന് ഭർതൃപിതാവിനെ യുവതി മർദിച്ചു കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപുരിലാണു സംഭവം.
27ന് രാവിലെ 10.46ന് മൻസാ റാം പാർക്കിൽ ഒരു കൊലപാതകം നടന്നുവെന്നറിയിച്ച് പോലീസിനു കോൾ ലഭിച്ചു. പോലീസ് എത്തിയയുടൻ വീടിന്റെ ടെറസിൽ നരേഷ്കുമാറിനെ (62) ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മരുമകൾ ഗീത കുറ്റസമ്മതം നടത്തിയെന്നും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടെന്നും പോലീസ് പറഞ്ഞു. അഞ്ചുമാസംമുന്പാണ് നരേഷിന്റെ ഭാര്യ മരിച്ചത്. ഗീതയുടെ ഭർത്താവ് ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്.
Tags : Property dispute Retired Air Force officer killed daughter in law Delhi