x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​വ നൈ​റ്റ് ക്ല​ബ് ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി​യി​ൽ പിടിയിൽ


Published: December 10, 2025 07:41 AM IST | Updated: December 10, 2025 07:41 AM IST

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഗോ​വ​യി​ലെ അ​ർ​പോ​റ​യി​ലു​ള്ള ‘ബി​ർ​ച്ച് ബൈ ​റോ​മി​യോ ലെ​യ്ൻ' നൈ​റ്റ്ക്ല​ബി​ൽ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ലെ മു​ഖ്യ​പ്ര​തി ഡ​ൽ​ഹി​യി​ൽ പിടിയിൽ. നൈ​റ്റ്ക്ല​ബി​ന്‍റെ നാ​ല് ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ അ​ജ​യ് ഗു​പ്ത​യെ​യാ​ണ് ചൊ​വ്വാ​ഴ്ച ഗോ​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​യെ ഗോ​വ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​ട​ൻ ത​ന്നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന ആ​റാ​മ​ത്തെ വ്യ​ക്തി​യാ​ണി​തെ​ന്ന് ഗോ​വ പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​പ്ത​യ്ക്കും മ​റ്റൊ​രു ഉ​ട​മ​യാ​യ സു​രീ​ന്ദ​ർ കു​മാ​ർ ഖോ​സ്ല​യ്ക്കു​മെ​തി​രെ സം​സ്ഥാ​ന പോ​ലീ​സ് നേ​ര​ത്തെ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ക്ല​ബി​ന്‍റെ മ​റ്റ് ര​ണ്ട് ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലു​ത്ര​യും ഗൗ​ര​വ് ലു​ത്ര​യും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നൈ​റ്റ്ക്ല​ബി​ന്‍റെ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജീ​വ് മോ​ഡ​ക്, ജ​ന​റ​ൽ മാ​നേ​ജ​ർ വി​വേ​ക് സിം​ഗ്, ബാ​ർ മാ​നേ​ജ​ർ രാ​ജീ​വ് സിം​ഘാ​നി​യ, ഗേ​റ്റ് മാ​നേ​ജ​ർ റി​യാ​ൻ​ഷു താ​ക്കൂ​ർ, ജീ​വ​ന​ക്കാ​ര​ൻ ഭ​ര​ത് കോ​ഹ്‌​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ 25 പേ​ർ മ​രി​ച്ചി​രു​ന്നു.

Tags : Goa nightclub fire tragedy arrested Delhi

Recent News

Up