x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹിയിൽ സ്കൂളിൽ പോ‍യ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു


Published: February 10, 2026 11:07 AM IST | Updated: February 10, 2026 11:07 AM IST

ന്യൂഡൽഹി: ന്യൂഡൽഹിയിലെ മഗൽപൂരിൽ പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. സ്കൂളിൽ പോവുകയായിരുന്ന കുട്ടിയെ അജ്ഞാതർ ചേർന്ന് ആക്രമിക്കുകയും തലയിൽ കത്തി കുത്തിയിറക്കുകുമായിരുന്നു.

ഗുരുതര പരിക്കേറ്റ കുട്ടിയെ പോലീസ് എത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ തലയോട്ടിയിൽ കത്തി കുടുങ്ങിയ നിലയിലായിരുന്നു.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുയാണെന്നും പ്രദേശവാസികളെ ചോദ്യം ചെയ്തു വരുകയാണെന്നും പോലീസ് പറഞ്ഞു.

Tags : student stabbed school Delhi

Recent News

Up