x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീകരാക്രമണ ഭീഷണി; ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ൽ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന് ലഷ്കർ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടു

ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ
Published: February 22, 2026 12:51 AM IST | Updated: February 22, 2026 12:51 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പു​​​​രാ​​​​ത​​​​ന ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ തി​​​​ര​​​​ക്കേ​​​​റി​​​​യ ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ലെ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യേ​​​​ക്കാ​​​​മെ​​​​ന്നു ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദേ​​​​ശീ​​​​യ ത​​​​ല​​​​സ്ഥാ​​​​നം അ​​​​തീ​​​​വ സു​​​​ര​​​​ക്ഷാ​​​​ ജാ​​​​ഗ്ര​​​​ത​​​​യി​​​​ലാ​​​​യി. ഇ​​​​ന്ന​​​​ലെ സ​​​​മാ​​​​പി​​​​ച്ച എ​​​​ഐ ഉ​​​​ച്ച​​​​കോ​​​​ടി പ്ര​​​​മാ​​​​ണി​​​​ച്ചു ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഡ​​​​ൽ​​​​ഹി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ​​​​യും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ലെ​​​​യും സു​​​​ര​​​​ക്ഷാ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ര​​​​ണ്ടു ദി​​​​വ​​​​സം​​​​കൂ​​​​ടി തു​​​​ട​​​​ർ​​​​ന്നേ​​​​ക്കും.

ക​​​​ഴി​​​​ഞ്ഞ ആ​​​​റി​​​​ന് ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദി​​​​ലെ ഒ​​​​രു ഷി​​​​യാ മോ​​​​സ്കി​​​ലു​​​ണ്ടാ​​​യ ചാ​​​​വേ​​​​ർ ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഹൈ​​​​ന്ദ​​​​വ ​​​​ക്ഷേ​​​​ത്രം ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ പാ​​​ക് ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​യാ​​​യ ല​​​​ഷ്ക​​​​ർ ഇ ​ ​​​തൊ​​​​യ്ബ (എ​​​​ൽ​​​​ഇ​​​​ടി) പ​​​​ദ്ധ​​​​തി​​​​യി​​​​ട്ട​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഈ ​​​​മോ​​​​സ്കി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 31 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​ർ ഈ ​​​​ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. 2025 ന​​​​വം​​​​ബ​​​​ർ പ​​​​ത്തി​​​​ന് ചെ​​​​ങ്കോ​​​​ട്ട​​​​യ്ക്കു സ​​​​മീ​​​​പം ന​​​​ട​​​​ന്ന കാ​​​​ർ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 12 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് അ​​​​ധി​​​​കം അ​​​​ക​​​​ലെ​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​രു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ തി​​​​ര​​​​ക്കേ​​​​റി​​​​യ മ​​​​ത, പൈ​​​​തൃ​​​​ക, വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര സ്ഥ​​​​ല​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഹാ​​​​ഫി​​​​സ് സ​​​​യീ​​​​ദി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​ൽ​​​​ഇ​​​​ടി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ത​​​​യാ​​​​റെ​​​​ടു​​​​ത്ത​​​​ത്. ല​​​​ക്ഷ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ലെ ക്ഷേ​​​​ത്ര​​​​വും ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നാ​​​​ണ് ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ സൂ​​​​ച​​​​ന. ഇം​​​​പ്രൊ​​​​വൈ​​​​സ്ഡ് സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു (ഐ​​​​ഇ​​​​ഡി) ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​യെ വി​​​​റ​​​​പ്പി​​​​ക്കാ​​​​നാ​​​​ണു പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു.

ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ ഭീ​​​​ഷ​​​​ണി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഓ​​​​ൾ​​​​ഡ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ചാ​​​​ന്ദ്നി ചൗ​​​​ക്ക് പ്ര​​​​ദേ​​​​ശ​​​​ത്തെ എ​​​​ല്ലാ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും സു​​​​ര​​​​ക്ഷ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി. ചാ​​​​ന്ദ്നി ചൗ​​​​ക്കി​​​​ലെ ഗൗ​​​​രീ ശ​​​​ങ്ക​​​​ർ ക്ഷേ​​​​ത്ര പ​​​​രി​​​​സ​​​​ര​​​​മ​​​​ട​​​​ക്കം പ്ര​​​​ദേ​​​​ശ​​​​ത്താ​​​​കെ 24 മ​​​​ണി​​​​ക്കൂ​​​​റും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. പോ​​​​ലീ​​​​സി​​​​നു​​​​പു​​​​റ​​​​മെ അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ പ്ര​​​​ദേ​​​​ശ​​​​ത്തു വി​​​​ന്യ​​​​സി​​​​ച്ചു. കാ​​​​ൽ​​​​ന​​​​ട​​​​ക്കാ​​​​രും ക്ഷേ​​​​ത്ര​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രും അ​​​​ട​​​​ക്കം ഓ​​​​രോ വ്യ​​​​ക്തി​​​​യെയും നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​ക എ​​​​ഐ കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ പിച്ചുകഴിഞ്ഞു. പോ​​​​ലീ​​​​സു​​​​കാ​​​​ർ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​കെ അ​​​​രി​​​​ച്ചു​​​​പെ​​​​റു​​​​ക്കി പ​​​​രി​​​​ശോ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​ന്ന​​​​ലെ രാ​​​​ത്രി വ​​​​രെ അ​​​​പ​​​​ക​​​​ട​​​​സൂ​​​​ച​​​​ന​​​​ക​​​​ളൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ല.

റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​നു​​​​മു​​​​ന്പാ​​​​യി ചെ​​​​ങ്കോ​​​​ട്ട​​​​യ്ക്കു സ​​​​മീ​​​​പം സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്താ​​​​ൻ പാ​​​​ക് ഭീ​​​​ക​​​​ര​​​​ർ ല​​​​ക്ഷ്യ​​​​മി​​​​ട്ടെ​​​​ങ്കി​​​​ലും ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​മൂ​​​​ലം ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​നു​​​​ള്ള സ്പെ​​​​ഷ​​​​ൽ സെ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പു​​​​തി​​​​യ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ളും വി​​​​ശ​​​​ദ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തി.

പ​​​​ഞ്ചാ​​​​ബി​​​​ലും കാ​​​​ഷ്മീ​​​​രി​​​​ലും ബോംബുകൾ കണ്ടെത്തി

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ല​​​​ഷ്ക​​​​ർ ഇ ​​​​തൊ​​​​യ്ബ​​​​യു​​​​ടെ (എ​​​​ൽ​​​​ഇ​​​​ടി) ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​നി​​​​ടെ പ​​​​ഞ്ചാ​​​​ബി​​​​ലും ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലും ര​​​​ണ്ട് ഐ​​​​ഇ​​​​ഡി ബോം​​​​ബു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി ഇ​​​​തി​​​​ന് നേ​​​​രി​​​​ട്ടു ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​രു​​​​തു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും സം​​​​ഭ​​​​വം വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​മൃ​​​​ത്‌​​​​സ​​​​റി​​​​ലെ റ​​​​യ്യ പോ​​​​ലീ​​​​സ് പോ​​​​സ്റ്റി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​നി​​​​ന്നാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച ആ​​​​ദ്യ​​​​ത്തെ ഐ​​​​ഇ​​​​ഡി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. പോ​​​​ലീ​​​​സ് ചൗ​​​​ക്കി​​​​നു സ​​​​മീ​​​​പം സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യി ക​​​​ണ്ട ബാ​​​​ഗി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​ദൂ​​​​ര​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ക്കാ​​​​വു​​​​ന്ന ബോം​​​​ബ് വ​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ബോം​​​​ബ് ഡി​​​​സ്പോ​​​​സ​​​​ൽ സ്ക്വാ​​​​ഡ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി ഐ​​​​ഇ​​​​ഡി നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി​​​​യെ​​​​ന്ന് എ​​​​സ്എ​​​​സ്പി സൊ​​​​ഹൈ​​​​ൽ ഖാ​​​​സിം മി​​​​ർ പ​​​​റ​​​​ഞ്ഞു.

ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ഗ​​​​ന്ദ​​​​ർ​​​​ബാ​​​​ൽ ജി​​​​ല്ല​​​​യി​​​​ലെ സ​​​​ഫാ​​​​പോ​​​​റ​​​​യി​​​​ലാ​​​​ണു വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​ത​​​​ന്നെ മ​​​​റ്റൊ​​​​രു ഐ​​​​ഇ​​​​ഡി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സും ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ ബോം​​​​ബ് ഡി​​​​റ്റ​​​​ക്‌​​​​ഷ​​​​ൻ സ്ക്വാ​​​​ഡും സ്ഥ​​​​ല​​​​ത്തെ​​​​ത്തി ഐ​​​​ഇ​​​​ഡി നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കി. വ​​​​ട​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ക​​​​ണ്ടെ​​​​ത്തി​​​​യ മൂ​​​​ന്നാ​​​​മ​​​​ത്തെ ഐ​​​​ഇ​​​​ഡി​​​​യാ​​​​ണി​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച, തം​​​​ഗ്‌​​​​മാ​​​​ര​​​​ഗ് റോ​​​​ഡി​​​​ലും ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ലും ഓ​​​​രോ ഐ​​​​ഇ​​​​ഡി​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Tags : Terrorist attack threat Lashkar Chandni Chowk blast Delhi

Recent News

Up