ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യ. മുഖ്യമന്ത്രിയെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്ന് യതീന്ദ്ര പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ആശയക്കുഴപ്പങ്ങളും തർക്കങ്ങളും ഒന്നും തന്നെ പാർട്ടിക്കുള്ളിൽ ഇല്ലെന്നും അതെല്ലാം മാധ്യമ സൃഷ്ടികളാണെന്നും യതീന്ദ്ര വ്യക്തമാക്കി. നേതൃമാറ്റം സംബന്ധിച്ച നിർദേശങ്ങളൊന്നും ഹൈക്കമാൻഡ് നൽകിയിട്ടില്ലെന്നും യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു.
ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഹൈക്കമാൻഡിനു മാത്രമേ തീരുമാനമെടുക്കാൻ അധികാരമുള്ളൂവെന്നും യതീന്ദ്ര കൂട്ടിച്ചേർത്തു.
Tags : karnataka siddaramaiah yatheendra siddaramaiah congress