x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: January 24, 2026 07:47 PM IST | Updated: January 24, 2026 07:47 PM IST

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ഡി​എ​ൽ​എ​സ് അ​നു​സ​രി​ച്ച് പു​തു​ക്കി നി​ശ്ച​യി​ച്ച 130 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.3 ഓ​വ​റി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ക്യാ​പ്റ്റ​ൻ ആ​യു​ഷ് മാ​ത്രെ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

ആ​യു​ഷ് മാ​ത്രെ 53 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 27 പ​ന്തി​ൽ ര​ണ്ട് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ​യു​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. വൈ​ഭ​വ് സു​ര്യ​വ​ൻ​ഷി 40 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ര​ണ്ട് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി മേ​സ​ൺ ക്ല​ർ​ക്ക്, ജ​സ്ക​ര​ൺ സ​ന്ധു, സെ​ൽ​വി​ൻ സ​ഞ്ജ​യ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 36.2 ഓ​വ​റി​ൽ 135 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​എ​ൽ​എ​സ് അ​നു​സ​രി​ച്ച് വി​ജ​യ​ല​ക്ഷ്യം പു​തി​ക്കി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

37 റ​ൺ​സെ​ടു​ത്ത ക​ല്ലം സാം​സ​ണാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. സെ​ൽ​വി​ൽ സ​ഞ്ജ​യ് 28 റ​ൺ​സും ജേ​ക്ക​ബ് കോ​ട്ട​ർ 23 റ​ൺ​സും എ​ടു​ത്തു. മ​റ്റാ​ർ​ക്കും ന്യൂ​സി​ല​ൻ​ഡ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ർ.​എ​സ്. അം​ബ്രി​ഷും മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത ഹെ​നി​ൽ പ​ട്ടേ​ലും ചേ​ർ​ന്നാ​ണ് കി​വീ​സി​നെ ത​ക​ർ​ത്ത​ത്. ഖി​ലാ​ൻ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ, ക​നി​ഷ്ക് ചൗ​ഹാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

 

Tags : india beats new zealand under 19 worldcup match

Recent News

Up