x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ഞ്ചു​റി​യു​മാ​യി നാ​രാ​യ​ൺ ജ​ഗ​ദീ​ശ​ൻ; ഇ​ന്ത്യ എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ


Published: February 2, 2026 06:49 PM IST | Updated: February 2, 2026 08:51 PM IST

മും​ബൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​ക്കെ​തി​രെ ഇ​ന്ത്യ എ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 238 റ​ൺ​സാ​ണെ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ നാ​രാ​യ​ൺ ജ​ഗ​ദീ​ശ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ആ​യു​ഷ് ബ​ദോ​നി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ എ ​മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. നാ​രാ​യ​ൺ‌ 104 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 55 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു നാ​രാ​ണി​ന്‍റെ ഇ​ന്നിം​ഗ്സ്.

ആ​യു​ഷ് ബ​ദോ​നി 60 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. ആ​റ് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. 38 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യും തി​ള​ങ്ങി. യു​എ​സ്എ​ക്ക് വേ​ണ്ടി ജ​സ്ദീ​പ് സിം​ഗ്, ശു​ഭം ര​ൻ​ജാ​നെ​യും, അ​ലി ഖാ​നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : india a usa warmup match score ayush badoni tilak varma narayan jagadeeshan

Recent News

Up