x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​​പു​​ര​​യെ കേ​​ര​​ളം ത​​ക​​ര്‍​ത്തു


Published: February 12, 2026 11:47 PM IST | Updated: February 12, 2026 11:47 PM IST

റാ​​ഞ്ചി: സീ​​നി​​യ​​ര്‍ വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ കേ​​ര​​ളം 60 റ​​ണ്‍​സി​​ന് ത്രി​​പു​​ര​​യെ തോ​​ല്‍​പ്പി​​ച്ചു. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം വി​​ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കേ​​ര​​ളം 50 ഓ​​വ​​റി​​ല്‍ ഒ​​മ്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 265 റ​​ണ്‍​സ് എ​​ടു​​ത്തു.

മ​​റു​​പ​​ടി​​യി​​ല്‍ ത്രി​​പു​​ര​​യ്ക്ക് 50 ഓ​​വ​​റി​​ല്‍ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 205 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 123 പ​​ന്തി​​ല്‍ 111 റ​​ണ്‍​സും ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ക്യാ​​പ്റ്റ​​ന്‍ ടി. ​​ഷാ​​നി​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ വി​​ജ​​യ​​ശി​​ല്‍​പി.

കേ​​ര​​ള​​ത്തി​​നാ​​യി അ​​ക്ഷ​​യ (41), എ​​സ്. ആ​​ശ (34) എ​​ന്നി​​വ​​രും മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു. കേ​​ര​​ള​​ത്തി​​ന്‍റെ മൃ​​ദു​​ല, ആ​​ശ, ഷാ​​നി എ​​ന്നി​​വ​​ര്‍ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

Tags : Kerala Tripura senior women's cricket

Recent News

Up