x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട്ട് നടുറോഡിലിരുന്ന് മദ്യപിച്ച് യുവാക്കൾ


Published: February 15, 2026 06:52 PM IST | Updated: February 15, 2026 06:52 PM IST

കോഴിക്കോട്: താമരശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമായിരുന്നു സംഭവം.

മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്സുമായെത്തിയ ഇരുവരും റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ഇതിനിടെയാണ് ഒരു ലോറി ഇതുവഴിയെത്തിയത്. യുവാക്കൾ റോഡിൽനിന്ന് മാറാനായി ലോറി ഡ്രൈവർ ഹോൺമുഴക്കിയെങ്കിലും ഇരുവരും മാറിയില്ല. ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയുംചെയ്തു.

പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags : road drunk police

Recent News

Up