Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drunk

കോഴിക്കോട്ട് നടുറോഡിലിരുന്ന് മദ്യപിച്ച് യുവാക്കൾ

കോഴിക്കോട്: താമരശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമായിരുന്നു സംഭവം.

മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്സുമായെത്തിയ ഇരുവരും റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ഇതിനിടെയാണ് ഒരു ലോറി ഇതുവഴിയെത്തിയത്. യുവാക്കൾ റോഡിൽനിന്ന് മാറാനായി ലോറി ഡ്രൈവർ ഹോൺമുഴക്കിയെങ്കിലും ഇരുവരും മാറിയില്ല. ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയുംചെയ്തു.

പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

National

മ​ദ്യ​ല​ഹ​രി; വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വ​യം തീ​കൊ​ളു​ത്തി​യ യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ സ്വ​യം തീ​കൊ​ളു​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​ക്കി​ളി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

തി​പ്പ​സ്വാ​മി(38) ആ​ണ് തീ​കൊ​ളു​ത്തി​യ​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​യാ​ളു​ടെ വാ​ഹ​നം ത​ട​ഞ്ഞു. തു​ട​ർ​ന്ന് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ ബ്രീ​ത്ത് അ​ന​ലൈ​സ​റി​ലേ​ക്ക് ഊ​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​യാ​ൾ വി​സ​മ്മ​തി​ക്കു​ക​യും പോ​ലീ​സു​മാ​യി ത​ർ​ക്കി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്ക് 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റു​വെ​ന്നാ​ണ് സൂ​ച​ന.

ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ചെ​യ്യു​ന്ന​തി​ൽ നി​ന്നും പോ​ലീ​സി​നെ ത​ട​ഞ്ഞ​തി​നും തി​പ്പ​സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Up