x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ക​യി​ല വ്യ​വ​സാ​യി​യു​ടെ മ​ക​ൻ ഓ​ടി​ച്ച ആ​ഡം​ബ​ര വാ​ഹ​ന​മി​ടി​ച്ച് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്


Published: February 9, 2026 01:43 PM IST | Updated: February 9, 2026 01:45 PM IST

ല​ക്നോ: പു​ക​യി​ല വ്യ​വ​സാ​യി​യു​ടെ മ​ക​ന്‍ ഓ​ടി​ച്ച ആ​ഡം​ബ​ര​കാ​റാ​യ ലം​ബോ​ര്‍​ഗി​നി ഇ​ടി​ച്ച് നി​ര​വ​ധി പേ​ര്‍​ക്ക് പ​രിക്ക്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് വ​ഴി​യാ​ത്രി​ക​രേ​യും ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്.

ശ​ത​കോ​ടി​ശ്വ​ര​നും ബം​ശീ​ധ​ര്‍ ടു​ബാ​ക്കോ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഉ​ട​മ​യു​മാ​യ കെ.​കെ.​മി​ശ്ര​യു​ടെ മ​ക​ന്‍ ശി​വം മി​ശ്ര ഓ​ടി​ച്ച 12 കോ​ടി രൂ​പ​യോ​ളം വി​ല വ​രു​ന്ന ലം​ബോ​ര്‍​ഗി​നി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന സ​മ​യ​ത്ത് ശി​വ​ത്തി​ന് അ​പ​സ്മാ​രം ഉ​ണ്ടാ​യ​താ​ണ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടാ​ന്‍ കാ​ര​ണം.

അ​തേ​സ​മ​യം, അ​പ​ക​ട​സ​മ​യ​ത്ത് ഇ​യാ​ള്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്. ലം​ബോ​ര്‍​ഗി​നി ആ​ദ്യം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ക്കു​ക​യും അ​തി​ന് ശേ​ഷം റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ബൈ​ക്കി​ലും ഇ​ടി​ച്ചു. ബൈ​ക്കി​ല്‍ ഇ​ടി​ച്ച ശേ​ഷം ബൈ​ക്കു​മാ​യി വാ​ഹ​നം 10 മീ​റ്റ​റോ​ളം മു​ന്നോ​ട്ട് പോ​വു​ക​യും പി​ന്നീ​ട് ഇ​ല​ക്ട്രി​ക് തൂ​ണി​ലി​ടി​ച്ച് വാ​ഹ​നം നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ ത​ടി​ച്ചു​കൂ​ടു​ക​യും വാ​ഹ​നം ത​ട​ഞ്ഞു​വെ​യ്ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യ​ത്ത് സ്വ​കാ​ര്യ ബൗ​ണ്‍​സ​ര്‍​മാ​ര്‍ സ്ഥ​ല​ത്തെ​ത്തി ശി​വ​ത്തെ ര​ക്ഷി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. പി​ന്നീ​ട് പോ​ലി​സ് സ്ഥ​ത്തെ​ത്തി ശി​വ​ത്തെ​യും പ​രി​ക്കേ​റ്റ​വ​രേ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Tobacco Baron Drunk Son Rampage Lamborghini

Recent News

Up