x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​മ്പ്ര​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വം; ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍


Published: February 18, 2026 05:15 PM IST | Updated: February 18, 2026 05:15 PM IST

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ല്‍ സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. മു​തു​വ​ണ്ണാ​ച്ച വെ​ള്ള​പ്പാ​ല​ന്‍​ക​ണ്ടി നി​തി​ന്‍ ആ​ന​ന്ദ്(38), മീ​ത്ത​ലെ പാ​റ​ക്ക​ലി​ല്‍ പ്ര​ജീ​ഷ് കു​മാ​ര്‍(45) എ​ന്നി​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ കു​നീ​മ്മ​ല്‍ ദി​നേ​ശ​ന് വെ​ട്ടേ​റ്റ​ത്. രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ബൈ​ക്കി​ല്‍ വെ​ളു​ത്ത​പ​റ​മ്പ​ത്ത് നി​ന്ന് മു​തു​വ​ണ്ണാ​ച്ച​ക്കു​ള്ള റോ​ഡി​ലൂ​ടെ പാ​റ​ക്കെ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ വ​ഴി​യി​ല്‍​വ​ച്ച് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​നേ​ശ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്ന് പേ​രാ​ണ് ദി​നേ​ശ​നെ ആ​ക്ര​മി​ച്ച​ത്. അ​തി​ല്‍ ഒ​രാ​ളെ കൂ​ടി ഇ​നി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ്ര​തി​ക​ളെ ഉ​ട​ന്‍ ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Tags : bjp workers arrested attacking cpm worker perambra police

Recent News

Up