x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മകളെ മർദിച്ചത് ചോദ്യംചെയ്തതിന് ഭാര്യാമാതാവിന്‍റെ വീടിന് തീവച്ച് യുവാവ്


Published: February 15, 2026 07:55 PM IST | Updated: February 15, 2026 07:55 PM IST

കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്‍റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.

റഷീദ്‌ ഭാര്യയെ വാടകവീട്ടിൽവച്ച് മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീവച്ചത്.

റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags : fire house police

Recent News

Up