x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷ​​മി മി​​ന്നി​​യി​​ട്ടും ബം​​ഗാ​​ളി​​ന് തോ​​ൽ​​വി


Published: December 9, 2025 01:26 AM IST | Updated: December 9, 2025 01:26 AM IST

ല​​ക്നോ: സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ൽ ഹ​​രി​​യാ​​ന​​യോ​​ട് 24 റ​​ണ്‍​സി​​ന് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ ബം​​ഗാ​​ൾ സൂ​​പ്പ​​ർ ലീ​​ഗി​​ൽ പ്ര​​വേ​​ശി​​ക്കാ​​തെ പു​​റ​​ത്താ​​യി.

മു​​ഹ​​മ്മ​​ദ് ഷ​​മി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചെ​​ങ്കി​​ലും ടീ​​മി​​ന് ജ​​യം നേ​​ടാ​​നാ​​യി​​ല്ല. ആ​​ദ്യ ര​​ണ്ടോ​​വ​​റി​​ൽ 20 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യ ഷ​​മി ര​​ണ്ടാം സ്പെ​​ല്ലി​​ൽ ത​​ക​​ർ​​പ്പ​​ൻ ബൗ​​ളിം​​ഗ് പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. അ​​വ​​സാ​​ന ര​​ണ്ടോ​​വ​​റി​​ൽ നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യാ​​ണ് ഷ​​മി ബം​​ഗ​​ളി​​നാ​​യി തി​​ള​​ങ്ങി​​യ​​ത്.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഹ​​രി​​യാ​​ന 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 191 റ​​ണ്‍​സെ​​ടു​​ത്ത​​പ്പോ​​ൾ ബം​​ഗാ​​ൾ 20 ഓ​​വ​​റി​​ൽ 167 റ​​ണ്‍​സി​​ന് ഓ​​ൾ ഒൗ​​ട്ടാ​​യി. 31 പ​​ന്തി​​ൽ 48 റ​​ണ്‍​സെ​​ടു​​ത്ത നി​​ഷാ​​ന്ത് സ​​ന്ധു​​വി​​ന്‍റെ​​യും 30 പ​​ന്തി​​ൽ 46 റ​​ണ്‍​സെ​​ടു​​ത്ത ക്യാ​​പ്റ്റ​​ൻ അ​​ങ്കി​​ത് കു​​മാ​​രി​​ന്‍റെ​​യും ബാ​​റ്റിം​​ഗ് മി​​ക​​വി​​ലാ​​ണ് ഹ​​രി​​യാ​​ന 191 റ​​ണ്‍​സെ​​ടു​​ത്ത​​ത്.

Tags : Bengal lose Muhammad Shami Syed Mushtaq Ali Trophy Haryana cricket T20

Recent News

Up