x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്പലവയലിൽ സ്കൂട്ടർ മോഷ്ടിച്ച കേസ്; രണ്ട് പേർ പിടിയിൽ 


Published: February 18, 2026 12:43 PM IST | Updated: February 18, 2026 12:43 PM IST

മാനവന്തവാടി: വയനാട് അമ്പലവയലിൽ  സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേർ പിടിയിൽ. കുറ്റിപ്പുറം കൈപ്പള്ളി വീട്ടില്‍ ഷാഹുല്‍ ഹമീദ് (40), അമ്പലവയല്‍ ചക്രൂട്ടി വയല്‍ കാര്യാടന്‍ വീട്ടില്‍ ആയിഷ (60) എന്നിവരാണ് പിടിയിലായത്. 

ഒന്നെയാര്‍ സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷണം പോയ കേസിലാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ മാസം 21ന് അമ്പലവയല്‍ ടൗണില്‍ സെന്‍റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന് എതിര്‍വശം ഡെല്‍റ്റ ബേക്കറിയുടെ മുന്‍വശത്തായി പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്. 

കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സമാനരീതിയില്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച കേസില്‍ ഉള്‍പ്പെട്ടയാളാണ് ഷാഹുല്‍ ഹമീദ് എന്ന് പോലീസ് അറിയിച്ചു. അമ്പലവയല്‍ സ്റ്റേഷന്‍ എസ്എച്ച്ഒ രാംകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എം.കെ. സനല്‍, പി. ജമീല, സിവില്‍ പോലീസ് ഓഫീസര്‍ അഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags : scooter theft case arrest ambalavayal

Recent News

Up