x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ ല​ഹ​രി വേ​ട്ട; പി​ടി​യി​ലാ​യ​ത് ക​ബൂ​ത്ത​ർ ഭാ​യി​യു​ടെ സ​ഹാ​യി


Published: February 6, 2026 04:38 AM IST | Updated: February 6, 2026 04:38 AM IST

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 21 ഗ്രാം ​ഹെ​റോ​യി​നു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ ല​ഹ​രി ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി ക​ബൂ​ത്ത​ർ ഭാ​യി​യു​ടെ സ​ഹാ​യി​യാ​ണ് പി​ടി​യി​ലാ​യ മ​സൂ​ദ് ആ​ലം.

ക​ബൂ​ത്ത​ർ ഭാ​യി എ​ന്ന ജു​ഹി​ദു​ൽ ഇ​സ്ലാ​മി​ന് അ​സ​മി​ൽ നി​ന്നും ഹെ​റോ​യി​ൻ എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​ത് മ​സൂ​ദ് ആ​ലം ആ​ണെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി. ആ​സാ​മി​ൽ നി​ന്നാ​ണ് മ​സൂ​ദ് ആ​ലം ഹെ​റോ​യി​ൻ എ​ത്തി​ച്ചു​ന​ൽ​കി​യി​രു​ന്ന​ത്.

എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് മ​സൂ​ദ് ആ​ലം പി​ടി​യി​ലാ​യ​ത്. ചൈ​ന വൈ​റ്റ് ഹെ​റോ​യി​നു​മാ​യി ക​ബൂ​ത്ത​ർ ഭാ​യി​യെ കൊ​ച്ചി​യി​ൽ നി​ന്നാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. കാ​ക്ക​നാ​ട് ഭാ​ര​ത് മാ​ത കോ​ള​ജി​ന് സ​മീ​പ​മു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു പ്ര​തി​യു​ടെ താ​മ​സം.

16 ഗ്രാം ​ചൈ​ന വൈ​റ്റ് ഹെ​റോ​യി​ൻ, ഒ​രു ഗ്രാം ​എം​ഡി​എം​എ, 30 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് എ​ക്സൈ​സ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

Tags : excise kochi Kabootar Bhai ernakulam crime news

Recent News

Up