x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ


Published: December 11, 2025 05:40 AM IST | Updated: December 11, 2025 05:40 AM IST

ഉ​ദു​മ: കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ കു​ടി​വെ​ള്ള​ത്തി​ൽ എം​ഡി​എം​എ ക​ല​ർ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കെ. ​അ​ബ്ബാ​സ് അ​റ​ഫാ​ത്ത്, മു​ഹ​മ്മ​ദ് അ​മീ​ൻ, ടി.​എം. ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലാ​ണ് സം​ഭ​വം. ഫൈ​സ​ലി​ന്‍റെ പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ളി​ൽ നി​ന്ന് കാ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ 4.813 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി​വ​സ്‌​തു ക​ല​ർ​ത്തി​യ 618 ഗ്രാം ​വെ​ള്ള​വും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

ഫൈ​സ​ലി​ന്‍റെ സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ക്സൈ​സ് സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : excise kasargod arrest excise department

Recent News

Up