പാലക്കാട്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. തിരുവേഗപ്പുറയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
പട്ടാമ്പി ബ്ലോക്കിന്റെ കീഴിൽ മഹിളാ സമാജം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുൻവശത്തു നിന്നാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം കഞ്ചാവ് ചെടി പിഴുതെടുത്ത് നശിപ്പിച്ചു. പിഴുതെടുത്ത കഞ്ചാവ് ചെടിക്ക് 29 സെന്റിമീറ്റർ നീളമുണ്ടായിരുന്നു.
Tags : excise pattambi palakkad Cannabis plant