x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ക​ളി​ല്‍​നി​ന്ന് കൈ​ക്കൂ​ലി: എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കു​റ്റം കോ​ട​തി ശ​രി​വ​ച്ചു


Published: February 21, 2026 12:55 AM IST | Updated: February 21, 2026 12:55 AM IST

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക​ളി​ല്‍​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ല്‍ അ​ടി​മാ​ലി നാ​ര്‍​കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ രാ​ജാ​ക്കാ​ട് പൂ​വ​ക്കാ​ട്ട് വീ​ട്ടി​ല്‍ പി.​ഡി. ദേ​വ​സ്യ​യു​ടെ കു​റ്റം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. അ​തേ​സ​മ​യം, മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി വി​ധി​ച്ച ര​ണ്ടു വ​ര്‍​ഷ​ത്തെ ത​ട​വു​ശി​ക്ഷ ഒ​രു വ​ര്‍​ഷ​മാ​യി കു​റ​ച്ചു.

ദേ​വ​സ്യ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ന​ട​പ​ടി. ഹ​ര്‍​ജി​ക്കാ​ര​ന് വി​ധി​ച്ച 30,000 രൂ​പ പി​ഴ​ശി​ക്ഷ​യും ശ​രി​വ​ച്ചി​ട്ടു​ണ്ട്. നാ​ര്‍​കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക​ളാ​യ മെ​ല്‍​വി​ന്‍ തോ​മ​സ്, വി​നോ​ദ് രാ​മ​ന്‍, സ​നീ​ഷ് സ​ര​ള​പ്പ​ന്‍, മ​നോ​ജ് ഫി​ലി​പ്പ് എ​ന്നി​വ​രി​ല്‍​നി​ന്നാ​യി ഹ​ര്‍​ജി​ക്കാ​ര​ന്‍ 20500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു വി​ജി​ല​ന്‍​സ് കേ​സ്. 2009-2010 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

Tags : Excise bribe

Recent News

Up