തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. കോവളം ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസം വീട്ടിൽ നന്ദു (30), മണക്കാട് തുണ്ടുവിള പുത്തൻവീട്ടിൽ ജിതിനും(39) ആണ് അറസ്റ്റിലായത്.
എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വരിൽ നിന്ന് 11 ഗ്രാം എംഡിഎംഎയും 105 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. ബംളൂരുവിൽ നിന്ന് മയക്കുമരുന്ന് തിരുവനന്തപുരത്തെത്തിച്ച് വിൽപ്പന നടത്തുന്നവരാണ് ഇരുവരും എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനം തടയാനായി എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. എംഡിഎംഎയുമായി നന്ദുവാണ് ആദ്യം പിടിയിലായത്. നന്ദുവിനെ ചോദ്യം ചെയ്തപ്പോഴാണ് ജിതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.
Tags : arrest excise mdma ganja