x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്


Published: February 1, 2026 06:56 AM IST | Updated: February 1, 2026 06:56 AM IST

തൃ​ത്താ​ല: കേ​ര​ള​ത്തെ മ​യ​ക്കു​മ​രു​ന്നുമു​ക്ത​മാ​ക്കു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പി​ൽ പു​തു​താ​യി 134 ത​സ്തി​ക​ക​ൾ സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വി​മു​ക്തി മി​ഷ​ന്‍റെ നോ ​ടു ഡ്ര​ഗ്‌​സ് കാ​മ്പ​യി​ൻ അ​ഞ്ചാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ത്താ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ഞ്ഞു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‌ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സ​ജീ​വ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ര​ക്ത​ദാ​നം, വ്യാ​യാ​മം എ​ന്നീ വി​ഷ​യ​ത്തി​ൽ നാ​ഗ​ല​ശ്ശേ​രി ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​മ​ഹേ​ഷ് ക്ലാ​സെ​ടു​ത്തു. നാ​ഗ​ല​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ്, വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ദൃ​ശ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Excise strengthened

Recent News

Up