തൃശൂർ: 555 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ തൃശൂരിൽ അറസ്റ്റിൽ. ഡാൻസാഫ് സംഘം നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് 15 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി കുന്നംകുളം ചെറുവത്തൂർ റിവിൻസ്(24), അടുപ്പുട്ടി മുകളശേരി അക്ഷയ്(24) എന്നിവർ പിടിയിലായത്.
ബംഗളുരുവിൽനിന്നു കുന്നംകുളത്തേക്കു കടത്തുന്നതിനിടെ പീച്ചി സ്റ്റേഷൻ പരിധിയിലാണു പ്രതികൾ പിടിയിലായത്. കൂടുതൽ ആളുകൾക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പ്രതികളുടെ സാന്പത്തികസ്രോതസ് പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി തൃശൂർ സിറ്റി പോലീസ് നടത്തുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.