x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ


Published: February 3, 2026 05:49 PM IST | Updated: February 3, 2026 06:06 PM IST

കൊ​ല്ലം: ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ‌ ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കാ​റ്റാ​ടി​മൂ​ട് സ്വ​ദേ​ശി റെ​ജി (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്ത് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലെ ക്ലീ​ന​റാ​യ റെ​ജി ആ​ൺ​കു​ട്ടി​യെ ബ​സി​ന്‍റെ പി​ന്നി​ലെ സീ​റ്റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി
പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യ​ത്. കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ക​ട​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പീ​ഡ​നം ന​ട​ന്ന​ത് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തു​കൊ​ണ്ട് മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​ര​വി​പു​രം പോ​ലീ​സ് സ്വീ​ക​രി​ക്കു​മെ​ന്ന് ക​ട​യ്ക്ക​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

Tags : middle aged man tourist bus driver arrested sexually assaulting boy

Recent News

Up