x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒമ്പതു മയക്കുമരുന്ന് കേസുകൾ, മൂന്ന് സ്ത്രീകളും കുടുങ്ങി; പെരുമ്പാവൂരിൽ വ്യാപക പരിശോധന


Published: February 8, 2026 08:15 PM IST | Updated: February 8, 2026 08:15 PM IST

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലീസിന്‍റെ വ്യാപക പരിശോധന. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകൾ രജിസ്റ്റർ ചെയ്തു.

ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്‍റെ മേൽനോട്ടത്തിൽ,
പെരുമ്പാവൂർ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്.

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ്‌ സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കുചേർന്നു.

Tags : drug cases women arrested

Recent News

Up