x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

32 കു​പ്പി മാ​ഹി മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ മ​ട്ട​ന്നൂ​രി​ൽ എ​ക്സൈ​സ് പി​ടി​യി​ൽ


Published: February 12, 2026 08:12 AM IST | Updated: February 12, 2026 08:12 AM IST

മ​ട്ട​ന്നൂ​ർ: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ദ്യവു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ എ​ക്സൈ​സ് പി​ടി​യി​ൽ. ശ്രീ​ക​ണ്ഠ​പു​രം കൂ​ട്ടു​മു​ഖം സ്വ​ദേ​ശി വി.​സി. മാ​ത്യു (58) വി​നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​രി​ട്ടി സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക​ട​ർ ബ​ഷീ​ർ പി​ലാ​ട്ടി​ന്‍റെ നേ​തൃ​ത്വ ത്തി​ൽ ക​ല്ലൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​നന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ക​ട​ത്തി​യ 32 കു​പ്പി (17 ലി​റ്റ​ർ) മാ​ഹി​മ​ദ്യ​വു​മാ​യി വി.​സി. മാ​ത്യു പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​യാ​ളി​ൽ നി​ന്ന് 500 മി​ല്ലി​യു​ടെ 30 കു​പ്പി​യും ഒ​രു ലി​റ്റ​റി​ന്‍റെ ര​ണ്ടു കു​പ്പി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ചി​ലെ മു​ൻ അ​ബ്കാ​രി കേ​സ് പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

മാ​ഹി മ​ദ്യം ക​ട​ത്തു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ.എ​ക്സൈ​സ് സം​ഘ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. ഷാ​ജി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ​ൻ. സ​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബെ​ൻ​ഹ​ർ കോ​ട്ട​ത്തു വ​ള​പ്പി​ൽ, ടി.​പി. സു​ദീ​പ്, ടി. ​അ​ഭി​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ കെ.​പി. ജു​നീ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags : nattu vishesham Middle-aged arrested

Recent News

Up