x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂറേനിയം വാങ്ങാൻ ശ്രമിച്ചവർ അറസ്റ്റിൽ


Published: February 20, 2026 01:19 AM IST | Updated: February 20, 2026 01:19 AM IST

ടി​​​ബ്‌​​​ലി​​​സി: ആ​​​ണ​​​വ ഇ​​​ന്ധ​​​ന​​​മാ​​​യ യു​​​റേ​​​നി​​​യം വാ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടു വി​​​ദേ​​​ശി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ജോ​​​ർ​​​ജി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കു​​​ടാ​​​യ്സി എ​​​ന്ന ന​​​ഗ​​​ര​​​ത്തി​​​ൽ​​​വ​​​ച്ചാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

30 ല​​​ക്ഷം ഡോ​​​ള​​​റി​​നു യൂറേ​​​നി​​​യ​​​​​​ത്തി​​​നു പു​​​റ​​​മേ സീ​​​സി​​​യം 137 എ​​​ന്ന റേ​​​ഡി​​​യോ ആ​​​ക്‌​​​ടീ​​​വ് ഐ​​​സോ​​​ടോ​​​പ്പും വാ​​​ങ്ങാ​​​നാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ ശ്ര​​​മം.

അ​​​തേ​​​സ​​​മ​​​യം, ഈ ​​​ആ​​​ണ​​​വപ​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ എ​​​വി​​​ടെ​​​നി​​​ന്നാ​​​ണു ജോ​​​ർ​​​ജി​​​യ​​​യി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. പി​​​ടി​​​യി​​​ലാ​​​യ​​​വ​​​ർ ഏ​​​തു രാ​​​ജ്യ​​​ക്കാ​​​രാ​​​ണെ​​​ന്നും വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​ദേ​​​ശി​​​ക​​​ൾ ജോ​​​ർ​​​ജി​​​യ​​​യി​​​ൽ എ​​​ത്തി​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് പോ​​​ലീ​​​സ് സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

യൂറേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ച് സ​​​മാ​​​ധാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കും ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കാം. അ​​​ണ്വാ​​​യു​​​ധ പ​​​രീ​​​ക്ഷ​​​ണ​​​മോ ആ​​​ണ​​​വ​​​ദു​​​ര​​​ന്ത​​​മോ ന​​​ട​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് സീ​​​സി​​​യം 137 കാ​​​ണാ​​​റു​​​ള്ള​​​ത്.

Tags : uranium arrested Georgian police nuclear fuel

Recent News

Up