x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പതിനാറുകാരന് ക്രൂരമർദനം; നാലുപ്രതികൾ അറസ്റ്റിൽ


Published: January 27, 2026 01:45 AM IST | Updated: January 27, 2026 08:08 PM IST

ക​ൽ​പ്പ​റ്റ: പ​തി​നാ​റു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ക​ല്പ​റ്റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് നാ​ഫി(18)​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ്‌​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​തി​നാ​റു​കാ​ര​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദി​ച്ച​ത്.

ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തും നി​ർ​ബ​ന്ധി​ച്ച് കാ​ലു​പി​ടി​ച്ച് മാ​പ്പ് പ​റ​യി​പ്പി​ക്കു​ന്ന​തും വ​ള​ഞ്ഞി​ട്ട് അ​ടി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ച​രി​ച്ച​ത്. ഇ​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

Tags : accused arrested brutally

Recent News

Up