അഹമ്മദാബാദ്: പ്രവാചകനിന്ദ ആരോപിച്ച് യുപിയിൽ ഏതാനും ആളുകളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ഭീകരനെ ഗുജറാത്ത് ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തു. നവസാരിയിലെ ചാർപുലിൽ താമസിക്കുന്ന ഫൈസാൻ ഷേക്ക് ആണ് അറസ്റ്റിലായത്.
യുപിയിലെ രാംപുരിൽ ദുണ്ടാവാല സ്വദേശിയാണിയാൾ. അന്വേഷണസംഘം "ഒറ്റയാൻ ചെന്നായ്'എന്നു വിശേഷിപ്പിക്കുന്ന ഇയാളിൽനിന്ന് ഒട്ടേറെ ലഘുലേഖകളും ഒരു പിസ്റ്റലും വെടിയുണ്ടകളും ഉൾപ്പെടെ പിടിച്ചെടുത്തു.
പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട വാർത്തകളുണ്ടായാൽ ആക്രമണത്തിന് അറസ്റ്റിലായ യുവാവ് ശ്രമിച്ചിരുന്നുവെന്ന് തെളിവുകൾ കിട്ടയതായി എടിഎസ് ഡിഐജി സുനിൽ ജോഷി പറഞ്ഞു. ഒരു പ്രത്യേക സമുദായത്തിലുള്ളവരെ ആക്രമിക്കാൻ ഫൈസാനും പോലീസ് തിരയുന്ന മുഹമ്മദ് അബുബക്കർ എന്നയാളും ശ്രമിച്ചിരുന്നു. ജമ്മുകാഷ്മീരിന്റെ മോചനത്തിന് യുദ്ധം ചെയ്യാനും ഇരുവരും ആഹ്വാനം ചെയ്തതായും ഡിഐജി വ്യക്തമാക്കി.
Tags : Terrorist act Youth arrested