x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ്‌ മാ​ർ​ച്ച്‌ ഇ​ന്ന്‌


Published: February 25, 2026 01:00 AM IST | Updated: February 25, 2026 01:00 AM IST

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന യു​ഡി​എ​ഫ്‌ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ എ​ൽ​ഡി​എ​ഫ്‌ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക്‌ മാ​ർ​ച്ച്‌ ന​ട​ത്തും. വി​ക​സ​ന വി​രോ​ധി​ക​ളാ​യ യു​ഡി​എ​ഫി​നെ ഒ​റ്റ​പ്പെ​ടു​ത്തു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ്‌ മാ​ർ​ച്ച്‌ ന​ട​ത്തു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​റ​ന്മു​ള മ​ണ്ഡ​ലം ക​ൺ​വീ​ന​ർ എം.​വി. സ​ഞ്ജു പ​റ​ഞ്ഞു. രാ​വി​ലെ 10.30ന് ​സ​മ​ത സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്ന് മാ​ർ​ച്ച് ആ​രം​ഭി​ക്കും.

ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യം നി​ർ​മി​ക്കു​മെ​ന്ന്‌ പ​റ​ഞ്ഞ്‌ 1.80 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്‌ പി​ല്ല​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ട്‌ പ​ത്ത്‌ വ​ർ​ഷ​മാ​യി. യു​ഡി​എ​ഫ്‌ നേ​തൃ​ത്വ​ത്ത​ലു​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ തു​ട​ർ ന​ട​പ​ടി​ക​ൾ നീ​ക്കാ​ത്ത​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച എ​ട്ട്‌ കോ​ടി രൂ​പ​യാ​ണ്‌ പാ​ഴാ​യ​ത്‌. ഇ​ത്‌ സം​ബ​ന്ധി​ച്ച്‌ കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ​ക്ക്‌ മ​റു​പ​ടി​യി​ല്ല.

സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ വീ​ണാ ജോ​ർ​ജി​ന്‍റെ ശ്ര​മ​ഫ​ലാ​മ​യി 48 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്‌ ഇ​പ്പോ​ൾ ജി​ല്ലാ സ്‌​റ്റേ​ഡി​യം പൂ​ർ​ത്തി​യാ​കു​ന്നു. സ്‌​റ്റേ​ഡി​യം ഉ​ൾ​പ്പെ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​രു​ന്ന​തി​ന്‌ ആ​ദ്യം മു​ത​ലേ കോ​ൺ​ഗ്ര​സ്‌ എ​തി​രാ​യി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 46 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്‌ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക്‌, ഒ​പി ബ്ലോ​ക്ക്‌ എ​ന്നി​വ പൂ​ർ​ത്തി​യാ​കു​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

Tags : nattu vishesham LDF March

Recent News

Up