x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച സ​ബ് ക​ള​ക്ട​ർ​ക്കു​ള്ള പു​ര​സ്കാ​രം പാ​ടി​യോ​ട്ടു​ചാ​ൽ സ്വ​ദേ​ശി ഒ.​വി. ആ​ൽ​ഫ്ര​ഡി​ന്


Published: February 24, 2026 02:32 AM IST | Updated: February 24, 2026 02:32 AM IST

ഒ.​വി. ആ​ൽ​ഫ്ര​ഡ്

ചെ​റു​പു​ഴ: സം​സ്ഥാ​ന​ത്തെ മി​ക​ച്ച സ​ബ് ക​ള​ക്ട​ർ​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് പാ​ടി​യോ​ട്ടു​ചാ​ൽ സ്വ​ദേ​ശി ഒ.​വി. ആ​ൽ​ഫ്ര​ഡ് അ​ർ​ഹ​നാ​യി. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്. റ​വ​ന്യു ദി​ന​മാ​യ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

പാ​ടി​യോ​ട്ടു​ചാ​ല്‍ സ്വ​ദേ​ശി​യാ​യ ഒ.​വി. ആ​ൽ​ഫ്ര​ഡ് 2022 ബാ​ച്ച് സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. നേ​ര​ത്തേ പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പാ​ടി​യോ​ട്ടു​ചാ​ലി​ലെ ഒ​ര​പ്പാ​നി​യി​ൽ ഒ.​ജെ. വി​ൻ​സെ​ന്‍റ്- ത്രേ​സ്യാ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഹൈ​സ്കൂ​ൾ, പ്ല​സ് ടു ​പ​ഠ​നം. ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് കോ​ള​ജി​ൽ നി​ന്നു ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഐ​എ​എസ് നേ​ടു​ക​യാ​യി​രു​ന്നു. 2025 സെ​പ്റ്റം​ബ​റി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. വി​വാ​ദ​മാ​യ നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി വി​ഷ​യ​ത്തി​ൽ ആ​ൽ​ഫ്ര​ഡി​ന്‍റെ കൃ​ത്യ​മാ​യ രി​തി​യി​ലു​ള്ള ഇ​ട​പെ​ട​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

Tags : Best Sub-Collector nattuvishesham local news

Recent News

Up