x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ച​ൻ​ന​ന്പ്യാ​ർ സ്മാ​ര​ക​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു തു​ട​ക്കം


Published: February 23, 2026 12:27 AM IST | Updated: February 23, 2026 12:27 AM IST

കു​ഞ്ച​ൻ​ന​ന്പ്യാ​ർ സ്മാ​ര​ക​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ.​ കെ. പ്രേം​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

ഒ​റ്റ​പ്പാ​ലം: സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ.​കെ. പ്രേം​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

മ​ഹാ​ക​വി കു​ഞ്ച​ൻ​ന​ന്പ്യാ​രു​ടെ ജ​ന്മ​ഗൃ​ഹം, പ​ത്താ​യ​പ്പു​ര, പ​ടി​പ്പു​ര എ​ന്നി​വ കാ​ല​പ്പ​ഴ​ക്കം സം​ഭ​വി​ച്ച് ന​ശി​ച്ചു​പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഈ ​കെ​ട്ടി​ട​ങ്ങ​ളു​ടെ ത​നി​മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ 1.96 കോ​ടി രൂ​പ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ആ​ദ്യ ഗ​ഡു​വാ​യി ല​ഭ്യ​മാ​യ 39 ല​ക്ഷം രൂ​പ (39,20,000) വി​നി​യോ​ഗി​ച്ചാ​ണ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ​രി​പാ​ടി​യി​ൽ കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി.

ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ്, ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​മ​കൃ​ഷ്ണ​ൻ, ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സു​നി​ത,കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക​സ​മി​തി സെ​ക്ര​ട്ട​റി എ​ൻ. എം. ​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ഭ​ര​ണ​സ​മി​തി അം​ഗം കെ. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kunchannanpyar nattuvishesham local news

Recent News

Up