x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​ര​ൻ പ​ദ്ധ​തി​യു​ടെ നാ​ലാം വാ​ർ​ഷി​കം : ആ​ലം​ബ​ഹീ​ന​ർ​ക്കാ​യി 100 സ​ഹോ​ദ​ര​ഭ​വ​ന​ങ്ങ​ൾ


Published: February 23, 2026 04:04 AM IST | Updated: February 23, 2026 04:04 AM IST

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സ​ഹോ​ദ​ര​ൻ ജീവകാ​രു​ണ്യ പ​ദ്ധ​തിയുടെ നാ​ലാം വാ​ർ​ഷി​കം നി​ര​ണം സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി​യി​ൽ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബ

തി​രു​വ​ല്ല: അ​ടി​മാ​ലി സ്വ​ദേ​ശി​നി സ​ന്ധ്യ​ക്ക് ഇ​നി ആ​ശ്വാ​സ​ത്തോ​ടെ കൃ​ത്രി​മ​ക്കാ​ലു​മാ​യി പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ന​ട​ന്നുതു​ട​ങ്ങാം. കൂ​മ്പ​ൻ​പാ​റ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ സ​ന്ധ്യ​ക്ക് ന​ഷ്ട​മാ​യ​ത് ഇ​ട​തു​കാ​ൽ മാ​ത്ര​മ​ല്ല. ഭ​ർ​ത്താ​വും വീ​ടും 20 സെ​ന്‍റ് സ്ഥ​ല​വും മ​ണ്ണി​ല​മ​ർ​ന്നു. വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന സ​ന്ധ്യക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ത​ണ​ലാ​കു​ന്നു. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ പൗ​രോ​ഹി​ത്യ ക​ന​ക ജൂ​ബി​ലു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന 100 സ​ഹോ​ദ​ര​ഭ​വ​ന​ങ്ങ​ളി​ൽ ഒ​ന്ന് സ​ന്ധ്യ​ക്ക് ന​ൽ​കും.

സ​ഭ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ സ​ഹോ​ദ​ര​ൻ പ​ദ്ധ​തി​യു​ടെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ലാ​ണ് കാ​തോ​ലി​ക്കാബാ​വ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെടു​ത്തി​യി​രു​ന്നു. സ​ന്ധ്യ​യു​ടെ ചി​കി​ത്സ​ പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് കെ​യ​ർ ആ​ൻ​ഡ് ഷെ​യ​റാ​ണ്.

സ​ഹോ​ദ​ര​ൻ പ​ദ്ധ​തി​യി​ലൂ​ടെ നൂ​റ് വീ​ടു​ക​ള​ല്ല, ഈ​ശ്വ​ര​ന്‍റെ സ്നേ​ഹം നി​റ​യു​ന്ന നൂ​റ് ദേ​വാ​ല​യ​ങ്ങ​ളാ​ണ് നി​ർ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് കാ​തോ​ലി​ക്കാ ബാ​വാ പ​റ​ഞ്ഞു.
നി​ര​ണം സെ​ന്‍റ് മേ​രീ​സ് വ​ലി​യ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​പ്പി​സ്കോപ്പ​ൽ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര​ണം പ​ള്ളി ഇ​ട​വ​കാം​ഗ​മാ​യ പി​ന്ന​ണി ഗാ​യ​ക​ൻ കെ.​ജി. മാ​ർ​ക്കോ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫാ.​ഗീ​വ​ർ​ഗീ​സ് ജോ​ൺ​സ​ൺ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, തി​രു​വ​ല്ല ശ്രീ​രാ​മ​കൃ​ഷ്ണ മി​ഷ​ൻ മ​ഠാ​ധി​പ​തി സ്വാ​മി നി​ർ​വി​ണാ​ന​ന്ദ, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ.​ തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, അ​ല്മാ​യ ട്ര​സ്റ്റി റോ​ണി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, നി​ര​ണം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​അ​ല​ക്സാ​ണ്ട​ർ ഏ​ബ്ര​ഹാം, നി​ര​ണം പ​ള്ളി വി​കാ​രി ഫാ. ​ഷി​ബു തോ​മ​സ് ആ​മ്പ​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up