x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മീ​ണ ക​ലാ​കേ​ന്ദ്രം പ​ദ്ധ​തി ക​ലാ​കാ​ര​ന്മാ​ർ​ക്ക് ജീ​വ​നോ​പാ​ധി​യാ​യി മാ​റി : മ​ന്ത്രി സ​ജി ചെ​റി​യാ​ൻ​


Published: February 23, 2026 03:46 AM IST | Updated: February 23, 2026 03:46 AM IST

ആ​റ​ന്മു​ള വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി സജി ചെറിയാൻ നി​ർ​വ​ഹി​ക്കു​ന്നു.

ആ​റ​ന്മു​ള: സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ഗ്രാ​മീ​ണ ക​ലാ​കേ​ന്ദ്രം പ​ദ്ധ​തി (റൂ​റ​ൽ ആ​ർ​ട്ട് ഹ​ബ്ബ്) യി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ ചെ​യ്തു​വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ജീ​വ​നോ​പാ​ധി ക​ണ്ടെ​ത്താ​നാ​യെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം ആ​സ്ഥാ​നമ​ന്ദി​രം നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ആ​റ​ന്മു​ള എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യു​ള്ള പ​ദ്ധ​തി എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച് വ​ലി​യതോ​തി​ൽ ന​ട​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. കേ​ര​ള​ത്തി​ലെ പൈ​തൃ​ക ഗ്രാ​മ​ങ്ങ​ളെ ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്കും. ഉ​ത്​പ​ന്ന​ങ്ങ​ൾ വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ലൂ​ടെത്ത​ന്നെ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​നു സ്വ​ന്ത​മാ​യി ഒ​രു ആ​സ്ഥാ​ന​മ​ന്ദി​രം എ​ന്ന​ത് നാ​ടി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി കൂ​ടി​യാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​മാ​യാ​ണ് വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം കെ​ട്ടി​ടം ആ​റ​ന്മു​ള​യി​ൽ നി​ർ​മി​ക്കു​ക​യെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. മ​ന്ദി​ര​ത്തോ​ടു ചേ​ർ​ന്നു​വ​രു​ന്ന ജ​ലാ​ശ​യ​ത്തി​ലൂ​ടെ ആ​റ​ന്മു​ള​യു​ടെ ഗ്രാ​മ​ഭം​ഗി ക​ണ്ട​റി​ഞ്ഞ് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക്ക് ഏ​ഴു കോ​ടി രൂ​പ​യു​ടെ അ​നു​മ​തി​യാ​യി. ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വ് വ​രെ​യു​ള്ള ന​ട​പ്പാ​ത​യും അ​നു​ബ​ന്ധ​കാ​ര്യ​ങ്ങ​ളും നി​ർ​മി​ക്കു​ന്ന​തി​നാ​യി 10 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി​യും ല​ഭ്യ​മാ​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു. വാ​സ്തു​വി​ദ്യ ഗു​രു​കു​ലം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പി.​എ​സ്.​പ്രി​യ​ദ​ർ​ശ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

വാ​സ്തു​വി​ദ്യ ഗു​രു​കു​ലം വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ.​അ​ജ​യ​കു​മാ​ർ, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി ചാ​ക്കോ, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​വി​താ അ​ജ​യ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പ്ര​സാ​ദ് വേ​രു​ങ്ക​ൽ, വാ​സ്തു​വി​ദ്യ ഗു​രു​കു​ലം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റിയം​ഗം ജി.​വി​ജ​യ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌ട്രീയപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

20 കോ​ടി​യു​ടെ പ​ദ്ധ​തി

സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളാ​ലും ക​ര​കൗ​ശ​ല പൈ​തൃ​ക​ങ്ങ​ളാ​ലും സ​മ്പ​ന്ന​മാ​യ ആ​റ​ന്മു​ള പൈ​തൃ​ക​ഗ്രാ​മ​ത്തി​ന്‍റെ ചെ​റു​പ​തി​പ്പ് എ​ന്ന രീ​തി​യി​ൽ വാ​സ്തു‌​വി​ദ്യാ ഗു​രു​കു​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ആ​റ​ന്മു​ള​യി​ൽ സ്ഥി​തിചെ​യ്യു​ന്ന ഭൂ​മി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാക്കു​ന്ന​ത്.

അ​ഡ്മി​നി​സ്ട്രേ​റ്റീ​വ്-​അ​ക്കാ​ദ​മി​ക് ബ്ലോ​ക്കു​ക​ൾ, ഹോ​സ്റ്റ​ൽ സൗ​ക​ര്യം, ഗ്രാ​മീ​ണ ക​ലാ​കേ​ന്ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ളു​ടെ ഉ​ത്പന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന പ്ര​ക്രി​യ​യു​ടെ ത​ത്സ​മ​യ പ്ര​ദ​ർ​ശ​നം, വാ​സ്തു​വി​ദ്യാ-​ചു​മ​ർ​ചി​ത്ര ര​ച​നാ മ്യൂ​സി​യം,

പൈ​തൃ​ക​ഗ്രാ​മ​മാ​യ ആ​റ​ന്മു​ള​യി​ൽ എ​ത്ത​പ്പെ​ടു​ന്ന ടൂ​റി​സ്റ്റു​ക​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി ഗ​സ്റ്റ് റൂ​മു​ക​ൾ, ഓ​ഡി​റ്റോ​റി​യം, ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ്മേ​ള​ന ഹാ​ളു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 60,000 ച​തു​ര​ശ്ര അ​ടി വി​സ്‌​തീ​ർ​ണ​ത്തി​ലാണ് 20 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ആ​സ്ഥാ​ന മ​ന്ദി​രം വി​ഭാ​വ​നം ചെ​യ്‌​തി​രി​ക്കു​ന്ന​ത്.

തി​ക​ച്ചും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ നി​ർ​മാ​ണ രീ​തി​ക​ൾ അ​വ​ലം​ബി​ച്ചും ഭൂ​മി​യു​ടെ സ്വാ​ഭാ​വി​ക പ്ര​കൃ​ത​ത്തി​ന് കോ​ട്ടം വ​രാ​ത്ത രീ​തി​യി​ൽ ഏ​റ്റ​വും കു​റ​ച്ചു സ്ഥ​ലം മാ​ത്രം നി​ക​ത്തി​യു​മാ​ണ് നി​ർ​മാ​ണം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up