x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്‌​ഐ​യി​ലൂ​ടെ ആ​ധു​നി​ക വൈ​ദ്യസ​ഹാ​യം ഉ​റ​പ്പാ​ക്കും: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി


Published: February 22, 2026 04:07 AM IST | Updated: February 22, 2026 04:07 AM IST

റാ​ന്നി ഇ​എ​സ്‌​ഐ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കു​ന്നു.

റാ​ന്നി ഇ​എ​സ്‌​ഐ ഡി​സ്‌​പെ​ന്‍​സ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു

റാ​ന്നി: സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ഇ​എ​സ്‌​ഐ​യി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ആ​ധു​നി​ക വൈ​ദ്യസ​ഹാ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. റാ​ന്നി ഇ​എ​സ്‌​ഐ ഡി​സ്‌​പെ​ന്‍​സ​റി​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

റാ​ന്നി​യി​ലെ പു​തി​യ ഡി​സ്‌​പെ​ന്‍​സ​റി​യി​ലൂ​ടെ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മി​ക​ച്ച ചി​കി​ത്സാസൗ​ക​ര്യം എ​ളു​പ്പ​ത്തി​ല്‍ ല​ഭി​ക്കും. ഇ​ന്‍​ഷ്വറ​ന്‍​സ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് വ​കു​പ്പി​ന്‍റെ സേ​വ​നം കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ക​യും വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​എ​സ്‌​ഐയു​ടെ സേ​വ​നം അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലു​ള്‍​പ്പെടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി​യ മ​നോ​ജ്, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ്, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മാ​രു​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജൂ​ലി സാ​ബു, ആ​രോ​ണ്‍ ബി​ജി​ലി പ​ന​വേ​ലി,

റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബെ​ന്നി പു​ത്ത​ന്‍പ​റ​മ്പി​ല്‍, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​ജെ. ബി​ന്ദു​മോ​ള്‍, ഇ​ന്‍​ഷ്വറ​ന്‍​സ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​എ. സി​നി പ്രി​യ​ദ​ര്‍​ശി​നി, കൊ​ല്ലം സ​ബ് റീ​ജണ​ല്‍ ഓ​ഫീ​സ് ഇ​എ​സ്ഐ കോ​ര്‍​പ​റേ​ഷ​ന്‍ കൊ​ല്ലം സ​ബ് റീ​ജണ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ റ്റോ​ജി​ന്‍ തോ​മ​സ്, ഇ​ന്‍​ഷ്വറ​ന്‍​സ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വ​ര​ദ ഇ​ള​മ​ണ്‍,

വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ കെ.​കെ.​ സു​രേ​ന്ദ്ര​ന്‍, എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍, ര​ഞ്ചി പ​താ​ലി​ല്‍, ബോ​ബി കാ​ക്കാ​ന​പ്പ​ള്ളി, ര​ഞ്ജി​ത്ത്, ജോ​ജോ കോ​വൂ​ര്‍‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up