ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആലപ്പുഴ ഏരിയ സമ്മേളനം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
അമ്പലപ്പുഴ: കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിൽ വരുത്തുമ്പോൾ ആയുർവേദ മേഖല നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും കൂണുപോലെ മുളച്ചുവരുന്ന അനധികൃത സ്പാകളെ നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആലപ്പുഴ ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എച്ച്. സലാം എംഎൽഎ സമ്മേളനം ചെയ്തു. അസോസിയേഷൻ ആലപ്പുഴ ഏരിയാ പ്രസിഡന്റ് ഡോ. സി. ധന്യ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഡോ. ഫൈസൽ നവാസ്, ഡോ. ആർ. രാഖി രാജ്, ഡോ. ജയലക്ഷ്മി, ഡോ. എ. എം. മനോജ് എന്നിവർ പ്രസംഗിച്ചു.