x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ ശി​ല്പ​ശാ​ല ന​ട​ത്തി


Published: February 25, 2026 02:41 AM IST | Updated: February 25, 2026 02:41 AM IST

പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ജൈ​വ​വൈ​വി​ധ്യ ശി​ല്പ​ശാ​ല​യി​ൽ ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​ടി. വ​ന​ജ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ന്നു.

പി​ലി​ക്കോ​ട്: ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ഫാം ​കാ​ർ​ണി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ ശി​ല്പ​ശാ​ല ന​ട​ത്തി.

സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് മെം​ബ​ർ സെ​ക്ര​ട്ട​റി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​ടി. വ​ന​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സോ​സി​യേ​റ്റ് പ്ര​ഫ. പി.​കെ. ര​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​കെ.​വി. സു​മേ​ഷ്, ഡോ. ​വി. നി​ഷ​ല​ക്ഷ്മി, എം. ​വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൈ​വ​വൈ​വി​ധ്യ ഗ​വേ​ഷ​ക​ൻ വി.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എം. അ​ഖി​ല, ഡോ. ​ടി. വ​ന​ജ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ ക​ർ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ ബി​എം​സി​ക​ളി​ലെ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags : Biodiversity conservation nattuvishesham local news

Recent News

Up