x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വാ​ലി 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: February 22, 2026 05:08 AM IST | Updated: February 22, 2026 05:08 AM IST

തി​രു​വാ​ലി 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ച ശേ​ഷം എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണരം​ഗ​ത്ത് വ​ൻ മാ​റ്റ​മു​ണ്ടാ​ക്കു​ന്ന തി​രു​വാ​ലി 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.
2016 മു​ത​ലു​ള്ള കാ​ല​യ​ള​വി​ൽ മ​ല​പ്പു​റ​ത്തി​ന്‍റെ വൈ​ദ്യു​തി മേ​ഖ​ല​യി​ൽ വ​ൻ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. പ്ര​ദേ​ശ​ത്ത് ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി ഉ​റ​പ്പാ​ക്കാ​ൻ 183.39 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ച്ചു. അ​പ​ക​ട​ര​ഹി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ രീ​തി​യി​ൽ വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ മാ​തൃ​കാ​പ​ര​മാ​യ ക​വ​ച​ത്തോ​ടു​കൂ​ടി​യ ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ വോ​ൾ​ട്ടേ​ജ് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​യി 678 പു​തി​യ ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ സ്ഥാ​പി​ച്ചു. കൂ​ടാ​തെ നി​ല​വി​ലു​ള്ള 756 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ 35.31 കോ​ടി രൂ​പ​യും വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ട്രാ​ൻ​സ്ഗ്രി​ഡ് പ​ദ്ധ​തി​യി​ൽ മാ​ത്രം ഏ​ക​ദേ​ശം 5560.27 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​നോ​ട​കം ന​ട​പ്പാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രും കെഎ​സ്ഇ​ബി​യും ചേ​ർ​ന്ന് 20 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 28.5 എം​വി​എ ശേ​ഷി​യു​ള്ള സ​ബ്സ്റ്റേ​ഷ​നാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.
പു​തി​യ സ​ബ്സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള പ്ര​സ​ര​ണന​ഷ്ടം കു​റ​യ്ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ഗു​ണ​മേ​ൻ​മ​യു​ള്ള വൈ​ദ്യു​തി ഇ​ട​ത​ട​വി​ല്ലാ​തെ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും.

വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ തി​രു​വാ​ലി, വ​ണ്ടൂ​ർ, തൃ​ക്ക​ല​ങ്ങോ​ട്, മ​ന്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്തി​നും പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഇ​തി​നു​പു​റ​മേ മ​ഞ്ചേ​രി, നി​ല​ന്പൂ​ർ ഇ​ല​ക‌്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ പ​രി​ധി​യി​ലു​ള്ള ആ​റ് ല​ക്ഷ​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും.

തി​രു​വാ​ലി ഗ്രാ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ബ് സ്റ്റേ​ഷ​ന്‍റെ ശി​ലാ​ഫ​ല​കം എം​എ​ൽ​എ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. കെഎസ്ഇ​ബി പ്ര​സ​ര​ണവി​ഭാ​ഗം ഡ​യ​റ​ക്‌ട​ർ എ​സ്. ശി​വ​ദാ​സ്, വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​മൃ​ത, തി​രു​വാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ താ​രി​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ർ.​പി. ബീ​ന, വി​വി​ധ രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, മ​ല​പ്പു​റം ട്രാ​ൻ​സ്മി​ഷ​ൻ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​ർ എം.​എ. ബി​ജു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Up