x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ സം​ഘ​ടി​ത ശ്ര​മ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്


Published: February 25, 2026 01:30 AM IST | Updated: February 25, 2026 01:30 AM IST

കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ സം​ഘ​ടി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി വീ​ണാ ജോ​ർ​ജ്.കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഒ​പി ആ​ൻ​ഡ് ഡ​യ​ഗ്നോ​സ്റ്റി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്ന വി​ദേ​ശ കു​ത്ത​ക​മ​രു​ന്ന് ക​മ്പ​നി​ക​ളു​ടെ പ്ര​ചാ​ര​ണം മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വീ​ണാ ജോ​ർ​ജ് കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ മി​ക്ക​വ​യും വി​ദേ​ശ ക​മ്പ​നി​ക​ൾ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. വി​ദേ​ശ​ത്ത് ആ​ശു​പ​ത്രി​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ള​ല്ല മ​റി​ച്ച് മ​രു​ന്ന് ക​മ്പ​നി​ക​ളാ​ണ് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും 80ളം 90 ​ഉം ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു കി​ട​ക്ക​ക്ക് ഒ​ന്ന​ര​കോ​ടി വി​ല ന​ൽ​കി​യ ഇ​ത്ത​രം ക​മ്പ​നി​ക​ൾ കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​രു കി​ട​ക്ക​ക​ൾ​ക്ക് 2.5 കോ​ടി വ​രെ ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ മു​ട​ക്കി​യ പ​ണം തി​രി​കെ​പ്പി​ടി​ക്ക​ണ​മെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ മേ​ഖ​ല ത​ക​ര​ണം. ഇ​തു മു​ന്നി​ൽ​ക​ണ്ടാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്ക​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​ജെ. റീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​വി​ത അ​ജ​യ​കു​മാ​ർ, ഡി​എം​ഒ ഡോ.​എ​ൽ.​അ​നി​താ കു​മാ​രി, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​നി​ധീ​ഷ് ഐ​സ​ക് സാ​മു​വേ​ൽ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham health sector Veena George

Recent News

Up