x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചാ​ത്ത​ലവി​ക​സ​ന രം​ഗ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മു​ന്നേ​റ്റം: മ​ന്ത്രി


Published: February 22, 2026 06:24 AM IST | Updated: February 22, 2026 06:24 AM IST

പു​ലി​ക്കാ​ട്ടു​ക​ട​വ് പാ​ലം.

മാ​ന​ന്ത​വാ​ടി: പ​ശ്ചാ​ത്ത​ല വി​ക​സ​ന രം​ഗ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മു​ന്നേ​റ്റ​മാ​ണ് സം​സ്ഥാ​നം ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ കൈ​വ​രി​ച്ച​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മാ​ന​ന്ത​വാ​ടി-​പേ​ര്യ റോ​ഡി​ന്‍റെ​യും പു​ലി​ക്കാ​ട്ടു​ക​ട​വ് പാ​ല​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ൽ​പാ​ല​ങ്ങ​ൾ, ഫ്ളൈ​ഓ​വ​റു​ക​ൾ, ബൈ​പാ​സു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ലും വി​ക​സ​ന​ത്തി​ലും ഗ​ണ്യ​മാ​യ പു​രോ​ഗ​തി​യാ​ണ് നേ​ടാ​നാ​യ​ത്. സം​സ്ഥാ​ന​ത്ത് കാ​ർ​ഷി​ക, ടൂ​റി​സം മേ​ഖ​ല​ക​ൾ​ക്ക് പു​തി​യ ഉ​ണ​ർ​വ് ന​ൽ​കു​ന്ന മ​ല​യോ​ര ഹൈ​വേ പ​ദ്ധ​തി ഏ​ക​ദേ​ശം 1,200 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 13 ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​താ​ണ്. നി​ർ​മാ​ണം പു​രോ​ഗ​തി​യി​ലാ​ണ്.

ഒ​ന്പ​ത് ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന തീ​ര​ദേ​ശ ഹൈ​വേ​യു​ടെ മൂ​ന്ന് റീ​ച്ചു​ക​ൾ പൂ​ർ​ത്തി​യാ​യി. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു​മാ​ത്രം ഏ​ക​ദേ​ശം 35,000 കോ​ടി രൂ​പ​യാ​ണ് ഈ ​സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത്. ലെ​വ​ൽ ക്രോ​സ് ഇ​ല്ലാ​ത്ത കേ​ര​ളം എ​ന്ന ല​ക്ഷ്യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി.

ഇ​തി​ന​കം 150 മേ​ൽ​പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച് ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തി. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​രി​ട്ട് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത് ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ​മ​ന്ത്രി ഒ.​ആ​ർ. കേ​ളു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു, തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ്, പി​ഡ​ബ്ല്യു​ഡി ബ്രി​ഡ്ജ​സ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി.​എ​സ്. അ​ജി​ത്, കെ​എ​സ്ടി​പി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഒ. ​സു​നി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മാ​ന​ന്ത​വാ​ടി പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം ആ​രം​ഭി​ച്ച് വി​മ​ല​ന​ഗ​ർ, മു​തി​രേ​രി, കു​ള​ത്ത​ട, യ​വ​നാ​ർ​കു​ളം, വാ​ളാ​ട്, മു​ള്ള​ൽ വ​ഴി പേ​ര്യ ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ് മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ച 27 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ്. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​പി​സി മോ​ഡി​ൽ 102.8 കോ​ടി ചെ​ല​വി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ത​വി​ഞ്ഞാ​ൽ-​തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പു​ലി​ക്കാ​ട്ടു​ക​ട​വ് പാ​ലം. മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ ഇ​ട​പ്പെ​ട​ലി​ന്‍റെ ഫ​ല​മാ​യി 12.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി പാ​ലം പ്ര​വൃ​ത്തി​ക്ക് ല​ഭി​ച്ചി​രു​ന്നു. ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള സ​മീ​പ​ന റോ​ഡും 150 മീ​റ്റ​ർ പു​ഴ​യോ​ര സം​ര​ക്ഷ​ണ ഭി​ത്തി​യും പാ​ല​ത്തി​നൊ​പ്പം പൂ​ർ​ത്തി​യാ​യി. നേ​ര​ത്തേ തൂ​ക്ക് മ​ര​പ്പാ​ല​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Up