x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്ലടിക്കോട് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​ ആ​യു​ഷ് ഭ​വ​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം


Published: February 23, 2026 12:29 AM IST | Updated: February 23, 2026 12:29 AM IST

പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​യു​ഷ് ഭ​വ​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ​ഹി​ക്കു​ന്നു.

ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ക​ല്ല​ടി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സാ​ന്ത്വ​ന പ​രി​ച​ര​ണ ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ ആ​യു​ഷ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​യു​ഷ് ഭ​വ​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ​ഹി​ച്ചു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കു​ള്ള ഫ​ണ്ട് ഏ​റ്റു​വാ​ങ്ങ​ൽ കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സാ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി.

ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കി ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ഒ​രു സാ​ന്ത്വ​ന സ​ഹാ​യ മാ​നു​ഷി​ക-​ജീ​വ​കാ​രു​ണ്യ സം​വി​ധാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ക​ല്ല​ടി​ക്കോ​ട് ആ​യു​ഷ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ. ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പാ​ലി​യേ​റ്റീ​വ് സേ​വ​നം ന​ൽ​കി​വ​രു​ന്നു.

ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത തേ​ക്കി​ൻ​കാ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​സു​ഫ് പാ​ല​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷീ​ലാ​ദേ​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ന​വാ​സ്, ആ​ന്‍റ​ണി മ​തി​പ്പു​റം, അ​ജോ അ​ഗ​സ്റ്റി​ൻ, അ​ച്ച​ൻ​കു​ഞ്ഞ് മാ​സ്റ്റ​ർ, ഡോ. ​വി​ൻ​സ​ന്‍റ് ജോ​സ​ഫ്, ഫാ. ​ജോ​ൺ ത​ട​ത്തി​ൽ, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗോ​ഡ്‌​ലി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Kalladikodu Palliative nattuvishesham local news

Recent News

Up