x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ക്കൈ, വെ​ള്ളാ​ർ​മ​ല സ്കൂ​ളു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം: കെ​എ​സ്ടി​സി


Published: February 22, 2026 05:54 AM IST | Updated: February 22, 2026 05:54 AM IST

കെ​എ​സ്ടി​സി ജി​ല്ലാ സ​മ്മേ​ള​നം ക​ൽ​പ്പ​റ്റ​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന മു​ണ്ട​ക്കൈ, വെ​ള്ളാ​ർ​മ​ല സ്കൂ​ളു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം വേ​ഗ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ(​കെ​എ​സ്ടി​സി) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

മേ​പ്പാ​ടി ഗ​വ. സ്കൂ​ളി​ലും പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലു​മാ​ണ് സ്കൂ​ളു​ക​ൾ താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും ചൂ​ര​ൽ​മ​ല ഭാ​ഗ​ത്തു​നി​ന്ന് 12 കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര​ചെ​യ്താ​ണ് മേ​പ്പാ​ടി​യി​ൽ എ​ത്തു​ന്ന​തെ​ന്ന് സ​മ്മേ​ള​നം​ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. സ​ന്തോ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​കെ. മു​ഹ​മ്മ​ദ് ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വൈ. നി​ഷാ​ല, പി.​ജെ. ജോ​മി​ഷ്, സി​ജോ​യ് ചെ​റി​യാ​ൻ, വി.​കെ. കൃ​ഷ്ണ​പ്ര​സാ​ദ്, എ.​വൈ. ന​യ​നാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഒ.​കെ. മു​ഹ​മ്മ​ദ് ഷാ​ന​വാ​സ് (​പ്ര​സി​ഡ​ന്‍റ്), പി.​ആ​ർ. ദി​വ്യ (​വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​ജെ. ജോ​മി​ഷ് (​സെ​ക്ര​ട്ട​റി), വി.​കെ. കൃ​ഷ്ണ​പ്ര​സാ​ദ് (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ജോ​യ് ചെ​റി​യാ​ൻ (​ട്ര​ഷ​റ​ർ),എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Wayanad

Recent News

Up