x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘സ്നേ​ഹ​ഹ​സ്തം’ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു


Published: February 23, 2026 05:15 AM IST | Updated: February 23, 2026 05:15 AM IST

കു​റ്റ്യാ​ടി റേ​ഞ്ച് പ​രി​ധി​യി​ലെ വി​വി​ധ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നടത്തിയ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വി​ല​ങ്ങാ​ട്: വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് കു​റ്റ്യാ​ടി റേ​ഞ്ച് പ​രി​ധി​യി​ലെ വി​വി​ധ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി "സ്നേ​ഹ​ഹ​സ്തം' സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പ് ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും രോ​ഗ​നി​ർ​ണ​യ​വും ല​ക്ഷ്യ​മി​ട്ടാ​ണ് സം​സ്ഥാ​ന വ​ന​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ പി​ന്തു​ണ​യോ​ടെ ക്യാ​മ്പ് ഒ​രു​ക്കി​യ​ത്. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​ത്തോ​ടൊ​പ്പം സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പാ​യ എ​ച്ച്പി​വി വാ​ക്സി​നും ന​ൽ​കി.

ക്യാ​മ്പി​ൽ ചി​റ്റാ​രി, വാ​യാ​ട്, ക​ണ്ടി​വാ​തു​ക്ക​ൽ, ഏ​ലാം​ബ​യി​ൽ, മാ​ട​ഞ്ചേ​രി തു​ട​ങ്ങി​യ ഉ​ന്ന​തി​ക​ളി​ൽ​നി​ന്നു​ള്ള നൂ​റി​ല​ധി​കം പേ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി. ച​ട​ങ്ങി​ൽ ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ൻ. മേ​നോ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ജ​സ്റ്റി​ൻ മോ​ഹ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഡോ. ​ഹേ​മ ഫ്രാ​ൻ​സി​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ യു. ​ആ​ഷി​ഖ് അ​ലി, വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ദീ​പ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജു അ​ല​ക്സ്, ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, ഐ​എം​എ പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​റോ​യ് ആ​ർ. ച​ന്ദ്ര​ൻ, ഡോ. ​ജ്യോ​തി കു​മാ​ർ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Up