x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​മ​റി​യി​ൽ ഒ​റ്റ​യാ​ൻ കൃ​ഷി ന​ശി​പ്പി​ച്ചു


Published: February 22, 2026 05:07 AM IST | Updated: February 22, 2026 05:07 AM IST

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ ഒ​റ്റ​യാ​ൻ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഏ​റെ​നേ​രം ഭീ​തി​പ​ര​ത്തി​യ കാ​ട്ടാ​ന​യെ നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ചും മ​റ്റു​മാ​ണ് കാ​ടു​ക​യ​റ്റി​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ​ത്.

ആ​ന​മ​റി പു​ളി​ക്ക​ല​ക​ത്ത് കു​ട്ട്യാ​പ്പു, പു​ളി​ക്ക​ല​ക​ത്ത് ജ​മീ​ല എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് സ​മീ​പ​മെ​ത്തി​യാ​ണ് ഒ​റ്റ​യാ​ൻ ഭീ​തി​ പ​ര​ത്തി​യ​ത്. ഇ​വ​രു​ടെ വീ​ടി​ന് ചു​റ്റും കൃ​ഷി ചെ​യ്തി​രു​ന്ന നി​ര​വ​ധി തെ​ങ്ങി​ൻതൈ​ക​ൾ, ക​മു​ക്, വാ​ഴ, പ​പ്പാ​യ എ​ന്നി​വ​യെ​ല്ലാം ന​ശി​പ്പി​ച്ചു.

നി​ര​ന്ത​ര​മു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ആ​ന​മ​റി പ്ര​ദേ​ശ​ത്തു​കാ​ർ. അ​ടു​ത്തി​ടെ അ​നി​യ​ൻപ​റ​ന്പ​ത്ത് ഖ​ദീ​ജ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ന്‍റെ മൂ​ന്നു റിം​ഗു​ക​ൾ കാ​ട്ടാ​ന ത​ക​ർ​ത്തി​രു​ന്നു.

ആ​ന​മ​റി പു​ളി​ക്ക​ല​ക​ത്ത് അ​ബ്ദു​ൾ അ​സീ​സ്, പു​ളി​ക്ക​ല​ക​ത്ത് ജ​മീ​ല, നെ​യ്‌വാ​തു​ക്ക​ൽ പാ​ത്തു​മ്മ, ഈ​ന്ത​ൻ​കു​ഴി​യ​ൻ മു​ഹ​മ്മ​ദ​ലി, സ​ഹോ​ദ​ര​ൻ യൂ​സു​ഫ് എ​ന്നി​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശം വി​ത​ച്ചാ​ണ് അ​ന്നു കാ​ട്ടാ​ന മ​ട​ങ്ങി​യ​ത്.

വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് നൂ​റു​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​ത്.
കാ​ട്ടാ​ന​ശ​ല്യം ചെ​റു​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ൽ ഫെ​ൻ​സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Malappuram

Recent News

Up